യുഎസിൽ വെടിവയ്പ്; അഞ്ചു മരണം
യുഎസിൽ വെടിവയ്പ്; അഞ്ചു മരണം
Saturday, February 16, 2019 10:32 PM IST
ഷി​​​​ക്കാ​​​​ഗോ: യു​​​​എ​​​​സി​​​​ൽ ജോ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്നു പി​​​​രി​​​​ച്ചു​​​​വി​​​​ട​​​​പ്പെ​​​​ട്ട​​​​യാ​​​​ൾ ജോ​​​​ലി​​​​സ്ഥ​​​​ല​​​​ത്തു ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പിൽ അ​​​​ഞ്ചു മ​​​​ര​​​​ണം. അ​​​​ക്ര​​​​മി​​​​യെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നു.

ഇ​​​​ല്ലി​​​​നോ​​​​യ് സം​​​​സ്ഥാ​​​​ന​​​​ത്തെ ഒൗ​​​​റോ​​​​റ ന​​​​ഗ​​​​ര​​​​ത്തി​​​​ലെ വ്യ​​​​വ​​​​സാ​​​​യ ​​മേ​​​​ഖ​​​​ല​​​​യി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ഹെ​​​​ന്‍‌​​​​റി പാ​​​​റ്റ് ക​​​​ന്പ​​​​നി​​​​യി​​​​ൽ 15 വ​​​​ർ​​​​ഷം ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന ഗാ​​​​രി മാ​​​​ർ​​​​ട്ടി​​​​ൻ ആ​​​​ണ് വെ​​​​ടി​​​​വ​​​​യ്പു ന​​​​ട​​​​ത്തി​​​​യ​​​​ത്.

വെ​​​​ള്ളി​​​​യാ​​​​ഴ്ച ഇ​​​​യാ​​​​ളെ പി​​​​രി​​​​ച്ചു​​​​വി​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ ഇ​​​​യാ​​​​ൾ അ​​​​സ്വ​​​​സ്ഥ​​​​നാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു വീ​​​​ട്ടു​​​​കാ​​​​ർ പ​​​​റ​​​​ഞ്ഞു.


സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ പോ​​​​ലീ​​​​സി​​​​നു നേ​​​​ർ​​​​ക്കും വെ​​​​ടി​​​​വ​​​​യ്പു​​​​ണ്ടാ​​​​യി. അ​​​​ഞ്ചു പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്കു വെ​​​​ടി​​​​യേ​​​​റ്റു. ര​​​​ണ്ടു​​​​പേ​​​​രെ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ ഉ​​​​ട​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​ക്കി.

യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ദുഃ​​​​ഖം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും കൂ​​ടു​​ത​​ൽ ദു​​ര​​ന്ത​​ങ്ങ​​ൾ ഉ​​ണ്ടാ​​കാ​​തെ ന​​ട​​പ​​ടി​​യെ​​ടു​​ത്ത പോ​​​​ലീ​​സി​​നെ അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.