അഭിമത രാഷ്‌ട്രപദവി റദ്ദാക്കിയതു സംബന്ധിച്ച് അറിയിപ്പു കിട്ടിയിട്ടില്ലെന്ന് പാക്കിസ്ഥാൻ
അഭിമത രാഷ്‌ട്രപദവി റദ്ദാക്കിയതു സംബന്ധിച്ച് അറിയിപ്പു കിട്ടിയിട്ടില്ലെന്ന് പാക്കിസ്ഥാൻ
Monday, February 18, 2019 12:53 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: അ​​​ഭി​​​മ​​​ത രാ​​​ഷ്‌​​​ട്രപ​​​ദ​​​വി റ​​​ദ്ദാ​​​ക്കി​​​യ​​​തു സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ത്യ​​​യി​​​ൽ‌​​​നി​​​ന്ന് ഒ​​​ദ്യോ​​​ഗി​​​ക അ​​​റി​​​യി​​​പ്പ് കി​​​ട്ടി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ. പു​​​ൽ​​​വാ​​​മ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു പാ​​​ക്കി​​​സ്ഥാ​​​നു​​​ള്ള അ​​​ഭി​​​മ​​​ത രാ​​​ഷ്‌​​​ട്ര​​​പ​​​ദ​​​വി ഇ​​​ന്ത്യ റ​​​ദ്ദാ​​​ക്കി​​​യ​​​ത്. പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ക​​​സ്റ്റം​​​സ് നി​​​കു​​​തി 200 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്തു.

അ​​​ഭി​​​മ​​​ത ​​​രാ​​​ഷ്‌​​​ട്രപ​​​ദ​​​വി റ​​​ദ്ദാ​​​ക്കി​​​യ​​​തു സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ത്യ​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്നു പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ന്‍റെ വാ​​​ണി​​​ജ്യ​​​കാ​​​ര്യ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് അ​​​ബ്ദു​​​ൾ റ​​​സാ​​​ക് ദാ​​​വൂ​​​ദ് പ​​​റ​​​ഞ്ഞു. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും അം​​​ഗ​​​ങ്ങ​​​ളാ​​​യ വേ​​​ൾ​​​ഡ് ട്രേ​​​ഡ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ വേ​​​ദി​​​ക​​​ളി​​​ൽ വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. 1996ലാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ന് ഇ​​​ന്ത്യ അ​​​ഭി​​​മ​​​ത രാ​​​ഷ്‌​​​ട്രപ​​​ദ​​​വി ന​​​ല്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.