കുൽഭൂഷൻ കേസിൽ വാദം ഇന്നു മുതൽ
Monday, February 18, 2019 12:53 AM IST
ദ ​​​​ഹേ​​​​ഗ്: പു​​​​ൽ​​​​വാ​​​​മ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷം നി​​​​ല​​​​നി​​​​ൽ​​​​ക്കേ കു​​​​ൽ​​​​ഭൂ​​​​ഷ​​​​ൻ ജാ​​​​ദ​​​​വ് കേ​​​​സി​​​​ൽ ഹേ​​​​ഗി​​​​ലെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര കോ​​​​ട​​​​തി ഇ​​​​ന്നു മു​​​​ത​​​​ൽ വാ​​​​ദം കേ​​​​ൾ​​​​ക്കും.

റി​​​​ട്ട​​​​യേ​​​​ർ​​​​ഡ് നാ​​​​വി​​​​ക​​​​സേ​​​​നാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ കു​​​​ൽ​​​​ഭൂ​​​​ഷ​​​​ൻ ജാ​​​​ദ​​​​വി​​​​ന് (48) ചാ​​​​ര​​​​വൃ​​​​ത്തി ആ​​​​രോ​​​​പി​​​​ച്ച് 2017 ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണ് പാ​​​​ക് പ​​​​ട്ടാ​​​​ള കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്. പാ​​​​ക് പ​​​​ട്ടാ​​​​ള​​​​ക്കോ​​​​ടതി വി​​​​ധിയെ ചോ​​​​ദ്യം ചെ​​​​യ്തു മേ​​​​യി​​​​ൽ ഇ​​​​ന്ത്യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മു​​​​ൻ സോ​​​​ളി​​​​സ്റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ ഹ​​​​രീ​​​​ഷ് സാ​​​​ൽ​​​​വേ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd