2100 പാക് തടവുകാരെ സൗദി വിട്ടയയ്ക്കും
2100 പാക് തടവുകാരെ സൗദി വിട്ടയയ്ക്കും
Tuesday, February 19, 2019 12:42 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ് : സൗ​​ദി​​യി​​ലെ ജ​​യി​​ലു​​ക​​ളി​​ലു​​ള്ള 2107 പാ​​ക് ത​​ട​​വു​​കാ​​രെ മോ​​ചി​​പ്പി​​ക്കാ​​ൻ കി​​രീ​​ടാ​​വ​​കാ​​ശി മു​​ഹ​​മ്മ​​ദ് ബി​​ൻ സ​​ൽ​​മാ​​ൻ ഉ​​ത്ത​​ര​​വി​​ട്ടു. പാ​​ക് സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ മു​​ഹ​​മ്മ​​ദ് ബി​​ൻ സ​​ൽ​​മാ​​നു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച വേ​​ള​​യി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ൻ പാ​​ക് ത​​ട​​വു​​കാ​​രു​​ടെ മോ​​ച​​ന​​ക്കാ​​ര്യം ഉ​​ന്ന​​യി​​ച്ചെ​​ന്നും ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു സ​​ൽ​​മാ​​ൻ ഉ​​ത്ത​​ര​​വു പു​​റ​​പ്പെ​​ടു​​വി​​ച്ച​​തെ​​ന്നും ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ മ​​ന്ത്രി ചൗ​​ധ​​രി ട്വീ​​റ്റു ചെ​​യ്തു. മൂ​​വാ​​യി​​ര​​ത്തോ​​ളം പാ​​ക്കി​​സ്ഥാ​​ൻ​​കാ​​രാ​​ണു സൗ​​ദി​​യി​​ലെ ജ​​യി​​ലു​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന​​ത്.


പാ​​ക്കി​​സ്ഥാ​​നോ​​ട് പ​​റ്റി​​ല്ലെ​​ന്നു പ​​റ​​യാ​​ൻ ആ​​വി​​ല്ല. സാ​​ധി​​ക്കു​​ന്ന​​തെ​​ല്ലാം ചെ​​യ്യാം- കി​​രീ​​ടാ​​വ​​കാ​​ശി പ​​റ​​ഞ്ഞു. മു​​ഹ​​മ്മ​​ദ് ബി​​ൻ​​സ​​ൽ​​മാ​​ന് പാ​​ക്കി​​സ്ഥാ​​ന്‍റെ പ​​ര​​മോ​​ന്ന​​ത സി​​വി​​ലി​​യ​​ൻ ബ​​ഹു​​മ​​തി​​യാ​​യ നി​​ഷാ​​ൻ-​​ഇ- പാ​​ക്കി​​സ്ഥാ​​ൻ സ​​മ്മാ​​നി​​ച്ചു. ദ്വി​​ദി​​ന സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു​​ശേ​​ഷം മു​​ഹ​​മ്മ​​ദ് ബി​​ൻ സ​​ൽ​​മാ​​ൻ രാ​​ജ​​കു​​മാ​​ര​​ൻ ഇ​​ന്ന​​ലെ സൗ​​ദി​​യി​​ലേ​​ക്കു മ​​ട​​ങ്ങി.​​ പാ​​ക്കി​​സ്ഥാ​​നി​​ൽ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളി​​ലാ​​യി 2000കോ​​ടി ഡോ​​ള​​റി​​ന്‍റെ നി​​ക്ഷേ​​പം ന​​ട​​ത്തു​​ന്നതു സം​​ബ​​ന്ധി​​ച്ച ധാ​​ര​​ണാ പ​​ത്ര​​ങ്ങ​​ളി​​ൽ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ഒ​​പ്പു​​വ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.