സിന്ധ് അസംബ്ലി സ്പീക്കർ അറസ്റ്റിൽ
സിന്ധ് അസംബ്ലി സ്പീക്കർ അറസ്റ്റിൽ
Thursday, February 21, 2019 12:52 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ സി​​ന്ധ് അ​​സം​​ബ്ളി സ്പീ​​ക്ക​​ർ ആ​​ഗാ സി​​റാ​​ജ് ദു​​റാ​​നി​​യെ പാ​​ക്കി​​സ്ഥാ​​നി​​ലെ നാ​​ഷ​​ണ​​ൽ അ​​ക്കൗ​​ണ്ട്സ് ബ്യൂ​​റോ(​​എ​​ൻ​​എ​​ബി) അ​​റ​​സ്റ്റ് ചെ​​യ്തു.

അ​​ധി​​കാ​​ര ദു​​ർ​​വി​​നി​​യോ​​ഗം ന​​ട​​ത്തി​​യെ​​ന്നും വ​​ര​​വി​​ൽ ക​​വി​​ഞ്ഞ സ്വ​​ത്തു സ​​ന്പാ​​ദി​​ച്ചെ​​ന്നു​​മാ​​ണ് ആ​​രോ​​പ​​ണം. അ​​സം​​ബ്ളി​​യി​​ൽ നി​​ന്നു സ്പീ​​ക്ക​​ർ പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​തു​​വ​​രെ പു​​റ​​ത്തു കാ​​ത്തു​​നി​​ന്ന എ​​ൻ​​എ​​ബി സം​​ഘം അ​​ദ്ദേ​​ഹ​​ത്തെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.


മൂ​​ന്നു ദി​​വ​​സ​​ത്തെ ട്രാ​​ൻ​​സി​​റ്റ് റി​​മാ​​ൻ​​ഡ് കി​​ട്ടി​​യെ​​ന്നും ക​​റാ​​ച്ചി ഓ​​ഫീ​​സി​​ലെ​​ത്തി​​ച്ചു ദു​​റാ​​നി​​യെ ചോ​​ദ്യം ചെ​​യ്യു​​മെ​​ന്നും എ​​ൻ​​എ​​ബി അ​​റി​​യി​​ച്ചു. പി​​ന്നീ​​ട് ക​​റാ​​ച്ചി കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും.
സ്പീ​​ക്ക​​റെ അ​​റ​​സ്റ്റു ചെ​​യ്ത ന​​ട​​പ​​ടി അ​​പ​​ല​​പ​​നീ​​യ​​മാ​​ണെ​​ന്ന് പി​​പി​​പി ചെ​​യ​​ർ​​മാ​​ൻ ബി​​ലാ​​വ​​ൽ ഭൂ​​ട്ടോ സ​​ർ​​ദാ​​രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.