ജാപ്പനീസ് പേടകം ഛിന്നഗ്രഹത്തിൽ ഇറങ്ങി
ജാപ്പനീസ് പേടകം ഛിന്നഗ്രഹത്തിൽ  ഇറങ്ങി
Saturday, February 23, 2019 12:36 AM IST
ടോ​​​​ക്കി​​​​യോ: ജ​​​​പ്പാ​​​​ന്‍റെ ഹ​​​​യ​​​​ബൂ​​​​സ-2 ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​യാ​​​​നം ഛിന്ന​​​​ഗ്ര​​​​ഹ​​ത്തി​​​​ലി​​​​റ​​​​ങ്ങി. ഇ​​​​തി​​​​ന്‍റെ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ച​​​​താ​​​​യി ജ​​​​പ്പാ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ പ​​​​ര്യ​​​​വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി അ​​​​റി​​​​യി​​​​ച്ചു.

ഭൂ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്ന് 28 കോ​​​​ടി കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള റ്യു​​​​ഗു എ​​​​ന്ന ഛിന്ന​​​​ഗ്ര​​​​ഹ​​​​ത്തി​​​​ലാ​​​​ണ് ഹ​​​​യ​​​​ബൂ​​​​സ-2 ഇ​​​​റ​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ഛി​​​​ന്ന​​​​ഗ്ര​​​​ഹ​​​​ത്തി​​​​ന് 900 മീ​​​​റ്റ​​​​ർ വ്യാ​​​​സ​​​​മേ​​​​യു​​​​ള്ളൂ. സൗ​​​​ര​​​​യൂ​​​​ഥ​​​​ത്തി​​​​ന്‍റെ ഉ​​​​ത്പ​​​​ത്തി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​ഠ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വി​​​​ക്ഷേ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​താ​​​​ണ് ഹ​​​​യ​​​​ബൂ​​​​സ-2. ഛിന്ന​​​​ഗ്ര​​​​ഹ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് സാ​​​​ന്പി​​​​ളു​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ച് ഭൂ​​​​മി​​​​യി​​​​ൽ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ് പ്ര​​​​ധാ​​​​ന ദൗ​​​​ത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.