ജയ്ഷ് ആസ്ഥാനം സർക്കാർ ഏറ്റെടുത്തു
ജയ്ഷ് ആസ്ഥാനം സർക്കാർ ഏറ്റെടുത്തു
Saturday, February 23, 2019 12:36 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദി​ന്‍റെ ആ​സ്ഥാ​ന​മാ​യി ക​രു​ത​പ്പെ​ടു​ന്ന ​മ​ത​പാ​ഠ​ശാ​ല പാ​ക്കി​സ്ഥാ​നി പ​ഞ്ചാ​ബ് പ്ര​വി​ശ്യാ ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ത്തു.

ബ​ഹാ​വ​ൽ​പൂ​രി​ലാ​ണ് ഈ ​മ​ത​പാ​ഠ​ശാ​ല. 600 വി​ദ്യാ​ർ​ഥി​ക​ളും 70 അ​ധ്യാ​പ​ക​രും ഇ​വി​ടെ​യു​ണ്ട്. ഇ​തി​ന്‍റെ ഭ​ര​ണ​ച്ചു​മ​ത​ല ഒ​രു അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്കു ന​ല്കി ഉ​ത്ത​ര​വാ​യി. കാന്പസി​ലെ സു​ര​ക്ഷാ​ചുമ​ത​ല പ​ഞ്ചാ​ബ് പോ​ലീ​സി​നെ ഏ​ല്പി​ച്ചു. പു​ൽ​വാ​മ​യി​ൽ ഇ​ന്ത്യ​യു​ടെ സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​രെ വ​ധി​ച്ച ചാ​വേ​റാ​ക്ര​മ​ണം ജ​യ്ഷി​ന്‍റേ​താ​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ൽ ഔ​ദ്യോ​ഗി​ക​മാ​യി നി​രോ​ധി​ക്ക​പ്പെ​ട്ട​താ​ണ് മൗ​ലാ​ന മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.