ഐറിഷ് സന്യാസിനിക്ക് യുഎസിന്‍റെ ധീരവനിതാ പുരസ്കാരം
ഐറിഷ് സന്യാസിനിക്ക് യുഎസിന്‍റെ ധീരവനിതാ പുരസ്കാരം
Tuesday, March 12, 2019 10:58 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധം വ​​​ക​​​വ​​​യ്ക്കാ​​​തെ സു​​​ഡാ​​​നി​​​ൽ ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ ഐ​​​റി​​​ഷ് ക​​​ത്തോലിക്കാ സന്യാസിനി ഒ​​​ർ​​​ലാ ട്രേ​​​സി​​​യെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ധീ​​​ര​​​വ​​​നി​​​താ പു​​​ര​​​സ്കാ​​​രം ന​​​ല്കി അ​​​മേ​​​രി​​​ക്ക ആ​​​ദ​​​രി​​​ച്ചു. പ്ര​​​ഥ​​​മ​​​വ​​​നി​​​ത മെ​​​ലാ​​​നി​​​യ ട്രം​​​പും സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക് പോം​​​പി​​​യോ​​​യും ചേ​​​ർ​​​ന്ന് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ചു.

ലൊ​​​റേ​​​റ്റോ സ​​​ഭ​​​യി​​​ൽ​​​പ്പെ​​​ട്ട സി​​​സ്റ്റ​​​ർ ഒ​​ർ​​ല 2006ലാ​​​ണ് നാ​​​ലു സ​​​ഹ​​​സ​​​ന്യാ​​​സി​​​നി​​​ക​​​ൾ​​​ക്കൊ​​​പ്പം സു​​​ഡാ​​​നി​​​ൽ മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി​​​യ​​​ത്. ഇ​​​ന്ന് സി​​​സ്റ്റ​​​ർ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന മി​​​ഷ​​​ൻ കേ​​​ന്ദ്ര​​​ത്തി​​​നു കീ​​​ഴി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ബോ​​​ർ​​​ഡിം​​​ഗ് സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ, പ്രൈ​​​മ​​​റി സ്കൂ​​​ൾ, വ​​​നി​​​ത​​​ക​​​ൾ​​​ക്കും കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്കും വേ​​​ണ്ടി​​​യു​​​ള്ള പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്രം എ​​​ന്നി​​​വ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു.


നാ​​​ല്പ​​​ത്താ​​​റു​​​കാ​​​രി​​​യാ​​​യ സി​​​സ്റ്റ​​​ർ അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ലെ വി​​​ക്ലോ സ്വ​​​ദേ​​​ശി​​​നി​​​യാ​​​ണ്. സി​​​സ്റ്റർ അ​​​ട​​​ക്കം പ​​​ത്തു വ​​​നി​​​ത​​​ക​​​ൾ​​​ക്ക് അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ചു.

സു​​​ഡാ​​​നി​​​ൽ വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ട്ട​​​താ​​​യി സി​​​സ്റ്റ​​​ർ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. നി​​​ർ​​​ബ​​​ന്ധി​​​ത വി​​​വാ​​​ഹ​​​ത്തി​​​ന് പ്രേ​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ഭ​​​യ​​​കേ​​​ന്ദ്രം​​​കൂ​​​ടി​​​യാ​​​ണ് ത​​​ന്‍റെ മി​​​ഷ​​​ൻ കേ​​​ന്ദ്ര​​​മെ​​​ന്നും ഇ​​​വ​​​ർ വി​​​വ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.