ഇന്ത്യയിൽ ആറ് ആണവ പ്ലാന്‍റുകൾ സ്ഥാപിക്കുമെന്ന് യുഎസ്
Friday, March 15, 2019 1:34 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ: ആ​​​ണ​​​വ​​​ദാ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ത്തി​​​ൽ (എ​​​ൻ​​​എ​​​സ്ജി) പ്ര​​​വേ​​​ശ​​​നം വേ​​​ണ​​​മെ​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തെ ശ​​​ക്ത​​​മാ​​​യി പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്ന് യു​​​എ​​​സി​​​ന്‍റെ ഉ​​​റ​​​പ്പ്. ഇ​​​ന്ത്യ​​​യി​​​ൽ ആ​​​റ് ആ​​​ണ​​​വോ​​​ർ​​​ജ പ്ലാ​​​ന്‍റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കുന്നതിനു യുഎസ് സഹായിക്കും. വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി ത​​​ല ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

വി​​​ദേ​​​ശ​​​കാ​​​ര്യ​​​സെ​​​ക്ര​​​ട്ട​​​റി വി​​​ജ​​​യ് ഗോ​​​ഖ​​​ലെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​ൻ സം​​​ഘം. ആ​​​യു​​​ധ​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന്‍റെ​​​യും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സു​​​ര​​​ക്ഷ​​​യു​​​ടെ​​​യും ചു​​​മ​​​ത​​​ല​​​യു​​​ള്ള ആ​​​ൻ​​​ഡ്രി​​​യ തോം​​​പ് സ​​​ൺ ആ​​​ണ് യു​​​എ​​​സ് സം​​​ഘ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത്.
ആണവ പ്ലാ​​​ന്‍റു​​​ക​​​ൾ എ​​​വി​​​ടെ​​​യാ​​​ണു സ്ഥാ​​​പി​​​ക്കു​​​ന്ന​​​തെ​​​ന്നു വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.


ഇ​​​ന്ത്യ-​​​യു​​​എ​​​സ് ആ​​​ണ​​​വ​​​ക​​​രാ​​​ർ യാ​​​ഥാ​​​ർ​​​ഥ്യമാ​​​യി ഒ​​​രു ദ​​​ശ​​​ക​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണു നി​​​ർ​​​ണാ​​​യ​​​ക തീ​​​രു​​​മാ​​​നം. 2008 ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​യി​​​രു​​​ന്നു സൈ​​​നി​​​കേ​​​ത​​​ര ആ​​​ണ​​​വ​​​സ​​​ഹ​​​ക​​​ര​​​ണ ക​​​രാ​​​റി​​​ൽ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ഒ​​​പ്പി​​​ട്ട​​​ത്. തു​​​ട​​​ർ​​​ന്ന് ഫ്രാ​​​ൻ​​​സ്, റ​​​ഷ്യ, കാ​​​ന​​​ഡ, അ​​​ർ​​​ജ​​​ന്‍റീ​​​ന, ഓ​​​സ്ട്രേ​​​ലി​​​യ, ശ്രീ​​​ല​​​ങ്ക, യു​​​കെ, ജ​​​പ്പാ​​​ൻ, വി​​​യ​​​റ്റ്നാം, ബം​​​ഗ്ലാ​​​ദേ​​​ശ്, ക​​​സാ​​​ക്കി​​​സ്ഥാ​​​ൻ, ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യും ഇ​​​ന്ത്യ ആ​​​ണ​​​വ സ​​​ഹ​​​ക​​​ര​​​ണ​​​ ക​​​രാ​​​റി​​​ലെ​​​ത്തി. അ​​​തേ​​​സ​​​മ​​​യം ഇ​​​ന്ത്യ​​​യു​​​ടെ എ​​​ൻ​​​എ​​​സ്ജി പ്ര​​​വേ​​​ശ​​​ന​​​ത്തെ ചൈ​​​ന ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd