ആണവചർച്ചയിൽനിന്നു കിം പിന്മാറിയേക്കും
ആണവചർച്ചയിൽനിന്നു കിം പിന്മാറിയേക്കും
Friday, March 15, 2019 11:44 PM IST
പ്യോം​​​ഗ്യാം​​​ഗ്: അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള ആ​​​ണ​​​വ​​​നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ​​​നി​​ന്നു കിം ​​​ജോം​​​ഗ് ഉ​​​ൻ പി​​​ന്മാ​​​റി​​​യേ​​​ക്കു​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഉ​​​പ​​​വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ചോ​​​യ് സ​​​ൺ ഹു​​​യി. റ​​​ഷ്യ​​​യി​​​ലെ റ്റാ​​​സ് ന്യൂ​​​സ് ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തതാണിത്. ഹാ​​​നോയിയി​​​ൽ കി​​​മ്മു​​​മാ​​​യി ന​​​ട​​​ത്തി​​​യ ര​​​ണ്ടാം ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ട്രം​​​പ് സു​​​വ​​​ർ​​​ണാ​​​വ​​​സ​​​രം പാ​​​ഴാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കിം ​​​ത​​​ന്‍റെ നി​​​ല​​​പാ​​​ട് വൈ​​​കാ​​​തെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​ന്നും ചോ​​​യ് വ്യ​​​ക്ത​​​മാ​​​ക്കി.ആ​​​ണ​​​വ​​​നി​​​രാ​​​യു​​​ധീ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ മു​​​ഴു​​​വ​​​ൻ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു കിം ​​​വാ​​​ശി​​​പി​​​ടി​​​ച്ച​​​താ​​​ണ് ച​​​ർ​​​ച്ച പ​​​രാ​​​ജ​​​യ​​​പ്പെ​​​ടാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്ന് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യ ട്രം​​​പ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​ഞ്ചു പ്ര​​​ധാ​​​ന ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ നീ​​​ക്ക​​​ണ​​​മെ​​​ന്നു മാ​​​ത്ര​​​മാ​​​ണ് കിം ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ന്ന് ചോ​​​യ് വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.