എത്യോപ്യൻ ദുരന്തം: ബന്ധുക്കൾക്ക് മണ്ണു നൽകും
Monday, March 18, 2019 12:51 AM IST
ആ​​ഡി​​സ് അ​​ബാ​​ബ: എ​​ത്യോ​​പ്യ​​ൻ വി​​മാ​​ന ദു​​ര​​ന്ത​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ തി​​രി​​ച്ച​​റി​​യാ​​ൻ സാ​​ധി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​മാ​​നം ത​​ക​​ർ​​ന്നു​​വീ​​ണ സ്ഥ​​ല​​ത്തു​​നി​​ന്നെ​​ടു​​ത്ത മ​​ണ്ണ് ഓ​​രോ ബാ​​ഗു വീ​​തം ബ​​ന്ധു​​ക്ക​​ൾ​​ക്കു ന​​ൽ​​കു​​മെ​​ന്ന് എ​​ത്യോ​​പ്യ​​ൻ എ​​യ​​ർ​​ലൈ​​ൻ​​സ് അ​​റി​​യി​​ച്ചു. 32 രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള 157 പേ​​രാ​​ണു ദു​​ര​​ത്തി​​ൽ മ​​രി​​ച്ച​​ത്. ഫോ​​റ​​ൻ​​സി​​ക് ഡി​​എ​​ൻ​​എ പ​​രി​​ശോ​​ധ​​ന പൂ​​ർ​​ത്തി​​യാ​​ക്കി മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ തി​​രി​​ച്ച​​റി​​യാ​​ൻ ആ​​റു മാ​​സ​​മെ​​ങ്കി​​ലും വേ​​ണ്ടി​​വ​​രു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് മ​​ണ്ണു ന​​ൽ​​കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.


മ​​രി​​ച്ച​​വ​​ർ​​ക്കു​​വേ​​ണ്ടി ഇ​​ന്ന​​ലെ ആ​​ഡി​​സ് അ​​ബാ​​ബ​​യി​​ൽ ന​​ട​​ത്തി​​യ പ്ര​​ത്യേ​​ക അ​​നു​​സ്മ​​ര​​ണാ​​ശു​​ശൂ​​ഷ​​യി​​ൽ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി പേ​​ർ പ​​ങ്കെ​​ടു​​ത്തു. കെ​​നി​​യ​​യി​​ലേ​​ക്കു പോ​​യ ബോ​​യിം​​ഗി​​ന്‍റെ മാ​​ക്സ്8 വി​​മാ​​നം എ​​ത്യോ​​പ്യ​​യി​​ലെ ആ​​ഡി​​സ് അ​​ബാ​​ബ​​യ്ക്കു സ​​മീ​​പം വ​​യ​​ലി​​ൽ ത​​ക​​ർ​​ന്നു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. യു​​എ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഉ​​ൾ​​പ്പെ​​ടെ​​വി​​മാ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.