ഉത്തരകൊറിയ ഉദ്യോഗസ്ഥരെ പിൻവലിച്ചു
Saturday, March 23, 2019 12:27 AM IST
സീ​​​യൂ​​​ൾ: കൊ​​​റി​​​യ​​​ക​​​ൾ ​​​ത​​​മ്മി​​​ൽ ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​രം​​​ഭി​​​ച്ച ലെ​​​യ്സ​​​ൺ ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പി​​​ൻ​​​വ​​​ലി​​​ച്ചു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഇ​​​ക്കാ​​​ര്യം ത​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ചു​​​വെ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ മ​​​ന്ത്രി ചു​​​ൻ ഹാ​​​യ് സും​​​ഗ് പ​​​റ​​​ഞ്ഞു.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലെ കെ​​​യ്സോം​​​ഗി​​​ൽ സെ​​​പ്റ്റം​​​ബ​​​റി​​​ലാ​​​ണ് ഓ​​​ഫീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത്. ഓ​​​ഫീ​​​സി​​​ൽ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​രു​​​ക​​​യോ തു​​​ട​​​രാ​​​തി​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്യാ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ വ്യ​​​ക്ത​​​മാ​​​ക്കി.


ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ത​​​മ്മി​​​ൽ ഹാ​​​നോ​​​യി​​​യി​​​ൽ ന​​​ട​​​ന്ന ര​​​ണ്ടാം ഉ​​​ച്ച​​​കോ​​​ടി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പു​​​തി​​​യ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.