തായ്‌ലൻഡിൽ പ്രയുതിനു ലീഡെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
Monday, March 25, 2019 12:43 AM IST
ബാ​​​ങ്കോ​​​ക്ക്: താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​ട്ടാ​​​ള മേ​​​ധാ​​​വി​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യ പ്ര​​​യു​​​ത് ചാ​​​ൻ ഒ​​​ച​​​യു​​​ടെ ഫ​​​ലാം​​​ഗ് പ്ര​​​ചാ​​​ര​​​ത് പാ​​​ർ​​​ട്ടി വ്യ​​​ക്ത​​​മാ​​​യ മേ​​​ൽ​​​ക്കൈ നേ​​​ടി​​​യെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

തൊ​​​ണ്ണൂ​​​റു ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ൾ എ​​​ണ്ണി​​​ക്ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ പ്ര​​​യു​​​തി​​​ന്‍റെ പാ​​​ർ​​​ട്ടി​​​ 73 ല​​​ക്ഷം വോ​​​ട്ടു​​​ക​​​ൾ നേ​​​ടി. എ​​​തി​​​രാ​​​ളി​​​ക​​​ളാ​​​യ ഫൂ ​​​താ​​​യ് പാ​​​ർ​​​ട്ടി​​​ക്ക് 65 ല​​​ക്ഷ​​​ത്തി​​​ന​​​ടു​​​ത്തു വോ​​​ട്ടു​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​ത്.


പ്ര​​​വാ​​​സ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യ താ​​​ക്സി​​​ൻ, യിം​​​ഗ്‌​​​ല​​​ക് ഷി​​​ന​​​വ​​​ത്ര​​​മാ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​യാ​​​ണ് ഫൂ ​​​താ​​​യ്. 2014ൽ ​​​പ​​​ട്ടാ​​​ളം അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച​​​ശേ​​​ഷം ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.