ഉല്ലാസക്കപ്പൽ കടൽക്ഷോഭത്തിൽപ്പെട്ടു
Monday, March 25, 2019 12:43 AM IST
ഓ​​​​​സ്‌​​​​​ലോ: ശ​നി​യാ​ഴ്ച ആ​യി​ര​ത്തി​ല​ധി​കം പേ​രു​മാ​യി നോ​​​​​ർ​​​​​വെ​​​​​യു​​​​​ടെ പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ തീ​​​​​ര​​​​​ത്ത് ക​​​​​ട​​​​​ൽ​​​​​ക്ഷോ​​​​​ഭ​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട ഉ​​​​​ല്ലാ​​​​​സ​​​​​ക്ക​​​​​പ്പ​​​​​ലി​നെ തു​റ​മു​ഖ​ത്ത് അ​ടു​പ്പി​ച്ചു. ട്രോം​​​​​സോ​​​​​യി​​​​​ൽ​​​​​നി​​​ന്നു സ്റ്റ​​​​​വാം​​​​​ഗ​​​​​റി​​​​​ലേ​​​​​ക്കു പോ​​​വു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന വൈ​​​​​ക്കിം​​​​​ഗ് സ്കൈ ​​​​​എ​​​​​ന്ന ക്രൂ​സ് ക​​​​​പ്പ​​​​​ലാ​ണ് എ​ൻ​ജി​നു​ക​ൾ നി​ല​ച്ച് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​ത്. തു​ട​ർ​ന്ന് അ​പാ​യ സ​ന്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

1317 പേ​ർ ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്നു. അ​ഞ്ഞൂ​റോ​ളം പേ​രെ ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ൽ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. യാ​​​​​ത്ര​​​​​ക്കാ​​​​​രി​​​​​ൽ ഭൂ​​​​​രി​​​​​ഭാ​​​​​ഗ​​​​​വും യു​​​​​എ​​​​​സ്, ബ്രി​​​​​ട്ടീ​​​​​ഷ് പൗ​​​​​ര​​​​​ന്മാ​​​​​രാ​​​​​ണ്. എ​​​​​ൻ​​​ജി​​​​​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന ക​​​​​പ്പ​​​​​ൽ പാ​​​​​റ​​​​​യി​​​​​ലി​​​​​ടി​​​​​ക്കാ​​​​​തെ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​ത് മി​​​​​നി​​​റ്റു​​​​​ക​​​​​ളു​​​​​ടെ വ്യ​​​​​ത്യാ​​​​​സ​​​​​ത്തി​​​​​ലാ​​​​​ണ്.


നി​​​​​ര​​​​​വ​​​​​ധി ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളും അ​​​​​ഞ്ചു ഹെ​​​​​ലി​​​​​കോ​​​​​പ്ട​​​​​റു​​​​​ക​​​​​ളും ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.
ഇ​ന്ന​ലെ ക​​​​​പ്പ​​​​​ലി​​​​​ലെ നാ​​​​​ല് എ​​​​​ൻ​​​​​ജി​​​​​നു​​​​​ക​​​​​ളി​​​​​ൽ മൂ​​​​​ന്നെ​​​​​ണ്ണ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ക്കാ​​​​​നാ​​​​​യി. തു​ട​ർ​ന്ന് ട​​​​​ഗ് ബോ​​​​​ട്ടു​​​​​ക​​​​​ളു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ നോ​ർ​വേ​യി​ലെ മോ​ൾ​ഡേ തു​റ​മു​ഖ​ത്ത് അ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.