സുഷമയും ചൗധരിയും തമ്മിൽ വാക്പോര്
സുഷമയും ചൗധരിയും തമ്മിൽ വാക്പോര്
Monday, March 25, 2019 12:43 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി/​​​ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജും പാ​​​ക് വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി ഫ​​വാ​​​ദ് ചൗ​​​ധ​​​രി​​​യും ത​​​മ്മി​​​ൽ വാ​​​ക്പോ​​​ര്.

ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക​​​മ്മീ​​​ഷ​​​ണ​​​റി​​​ൽ​​​നി​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി സു​​​ഷ​​​മ ട്വീ​​​റ്റ് ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണു തു​​​ട​​​ക്കം. ഇ​​​ത് പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ആ​​​ഭ്യ​​​ന്ത​​​ര​​​ കാ​​​ര്യ​​​മാ​​​ണെ​​​ന്നു ചൗ​​​ധ​​​രി ട്വി​​​റ്റ​​​റി​​​ൽ മ​​​റു​​​പ​​​ടി ന​​​ല്കി.


വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ തേ​​​ടി​​​യ​​​പ്പോ​​​ൾ​​​ത​​​ന്നെ പാ​​​ക് മ​​​ന്ത്രി പ​​​രി​​​ഭ്രാ​​​ന്ത​​​നാ​​​യെ​​​ന്നും ഇ​​​ത് കു​​​റ്റ​​​ബോ​​​ധം കൊ​​​ണ്ടാ​​​ണെ​​​ന്നും സു​​​ഷ​​​മ തി​​​രി​​​ച്ച​​​ടി​​​ച്ചു. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ഇ​​​വി​​​ടെ ആ​​​ളു​​​ണ്ടെ​​​ന്ന് ചൗ​​​ധ​​​രി തു​​​ട​​​ർ​​​ന്നു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.