മതംമാറ്റി വിവാഹം: പെൺകുട്ടികൾ സംരക്ഷിത കസ്റ്റഡിയിൽ
Tuesday, March 26, 2019 11:32 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി നി​​​ക്കാ​​​ഹ് ന​​ട​​ത്തി​​യ കേ​​സി​​ൽ ഇ​​ര​​ക​​ളാ​​യ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത ഹി​​​ന്ദു സ​​​ഹോ​​​ദ​​​രി​​​മാ​​​രെ സം​​​ര​​​ക്ഷി​​​ത ക​​​സ്റ്റ​​​ഡി​​​യി​​​ൽ ​​​വി​​​ട്ട് ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വാ​​​യി.

ര​​​വീ​​​ണ(13), റീ​​​ന(15) എ​​​ന്നി​​​വ​​​രെ ഹോ​​​ളി​​​യു​​​ടെ ത​​​ലേ​​​ന്ന് സി​​​ന്ധ് പ്ര​​​വി​​​ശ്യ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ൽ​​​നി​​​ന്ന് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി മ​​​തം ​​​മാ​​​റ്റി വി​​​വാ​​​ഹം ക​​​ഴി​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​ണു പ​​​രാ​​​തി. പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ൻ സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട്ടി​​​രു​​​ന്നു.

കു​​​ട്ടി​​​ക​​​ളെ നി​​​ർ​​​ബ​​​ന്ധി​​​ച്ചു മ​​​തം​​​മാ​​​റ്റി വി​​​വാ​​​ഹം ക​​​ഴി​​​പ്പി​​​ച്ച​​​താ​​​ണോ​​​യെ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കലിനു പി​​​ന്നാ​​​ലെ പ്ര​​​ച​​​രി​​​ക്ക​​​പ്പെ​​​ട്ട വീ​​​ഡി​​​യോ​​​യി​​​ൽ സ്വ​​​മ​​​ന​​​സാ​​​ലെ മ​​​തം​​​ മാ​​​റി​​​യ​​​താ​​​ണെ​​​ന്നു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ പ​​​റ​​​യു​​​ന്നു​​​ണ്ട്.


പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും അ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​ക്ക​​​ന്മാ​​​രും സം​​​ര​​​ക്ഷ​​​ണം തേ​​​ടി ന​​​ല്കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി. ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ലെ ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലി​​​നു​​​മാ​​​ണ് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ച്ചു​​​മ​​​ത​​​ല.

നി​​​ക്കാ​​​ഹ് ന​​​ട​​​ത്തി​​​യ പു​​​രോ​​​ഹി​​​ത​​​നും സു​​​ന്നി തെ​​​ഹ്‌​​​രി​​​ക് പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ നേ​​​താ​​​വും അ​​​റ​​​സ്റ്റിലായി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.