അയർലൻഡിൽ മാധ്യമപ്രവർത്തക വെടിയേറ്റു മരിച്ചു
അയർലൻഡിൽ മാധ്യമപ്രവർത്തക വെടിയേറ്റു മരിച്ചു
Saturday, April 20, 2019 11:19 PM IST
ബെ​​ൽ​​ഫാ​​സ്റ്റ്: വ​​ട​​ക്ക​​ൻ അ​​യ​​ർ​​ല​​ൻ​​ഡി​​ലെ ല​​ണ്ട​​ൻ​​ഡ​​റി​​യി​​ൽ വ്യാ​​ഴാ​​ഴ്ച രാ​​ത്രി​​യു​​ണ്ടാ​​യ ക​​ലാ​​പം റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന​​തി​​നി​​ടെ വ​​നി​​താ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക ലൈ​​റ മ​​ക്‌​​കീ(29) വെ​​ടി​​യേ​​റ്റു മ​​രി​​ച്ച​​ സം​​ഭ​​വ​​ത്തി​​ൽ ര​​ണ്ടു​​പേ​​ർ അ​​റ​​സ്റ്റി​​ൽ. 18, 19 വ​​യ​​സ് പ്രാ​​യ​​മു​​ള്ള ഇ​​വ​​ർ​​ക്കെ​​തി​​രേ തീ​​വ്ര​​വാ​​ദ​​ക്കു​​റ്റ​​മ​​ട​​ക്കം ചു​​മ​​ത്തി. ഐ​​റി​​ഷ് റി​​പ്പ​​ബ്ലി​​ക്ക​​ൻ ആ​​ർ​​മി​​യാ​​കാം ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു.


ന​​ഗ​​ര​​ത്തി​​ലെ ചി​​ല സ്ഥ​​ല​​ങ്ങ​​ളി​​ൽ പോ​​ലീ​​സ് റെ​​യ്ഡ് ഉ​​ണ്ടാ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് അ​​ക്ര​​മം പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട​​ത്. ലൈ​​റ മ​​ക്‌​​കീ പോ​​ലീ​​സു​​കാ​​ർ​​ക്കും മ​​റ്റു മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കും ഒ​​പ്പം നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. മു​​ഖം​​മൂ​​ടി ധ​​രി​​ച്ച അ​​ക്ര​​മി​​ക​​ൾ പോ​​ലീ​​സി​​നും മ​​റ്റു​​ള്ള​​വ​​ർ​​ക്കും നേ​​ർ​​ക്കു ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പിലാ​​ണ് ഇ​​വ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.