ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലും ഈസ്റ്റർദിനത്തിൽ സ്ഫോടന പരന്പര; 215 മരണം
ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലും  ഈസ്റ്റർദിനത്തിൽ സ്ഫോടന പരന്പര; 215 മരണം
Monday, April 22, 2019 12:42 AM IST
കൊ​ളം​ബോ: ഈ​സ്റ്റ​ർ​ദി​ന​ത്തിൽ ​ശ്രീ​ല​ങ്ക​യി​ൽ മൂ​ന്നു ക്രി​സ്ത്യ​ൻ പ​ള്ളി​ക​ൾ, ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ൾ,പാ​ർ​പ്പി​ട സ​മു​ച്ച​യം എ​ന്നി​ങ്ങ​നെ എ​ട്ടി​ട​ത്തു ന​ട​ന്ന സ്ഫോ​ട​ന​ങ്ങ​ളി​ൽ 215 പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ഞൂ​റോ​ളം പേ​ർ​ക്കു പ​രി​ക്കേ​റ്റു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രും ശ്രീ​ല​ങ്ക​ൻ പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി​യും ഉ​ൾ​പ്പെ​ടു​ന്നു.

കൊ​ളം​ബോ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി, നെ​ഗോം​ബോ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​ത്തോ​ലി​ക്ക പ​ള്ളി, ബ​ട്ടി​ക്ക​ലോ​വ സി​യോ​ൻ പ്രോ​ട്ട​സ്റ്റ​ന്‍റ് പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.45ന് ​ഈ​സ്റ്റ​ർ​ തിരുക്കർമങ്ങ ൾക്കിടെ​യാ​യി​രു​ന്നു സ്ഫോ​ട​നം. കൊ​ളം​ബോ​യി​ലെ ഷാം​ഗ്രി-​ലാ, സി​ന​മ​ൺ ഗ്രാ​ൻ​ഡ്, കിം​ഗ്സ്ബ​റി ഹോട്ടലുകളി ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

സി​ന​മ​ൺ ഗ്രാ​ൻ​ഡ് ഹോ​ട്ട​ലി​ൽ ചാ​വേ​ർ സ്ഫോ​ട​ന​മാ​ണു ന​ട​ന്ന​ത്. ശ്രീ​ല​ങ്ക ൻ ​പ്ര​ധാ​ന​മ​ന്ത്രി റ​നി​ൽ വി​ക്ര​മ​സിം​ഗ​യുടെ ​ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് അ​ടു​ത്താ​ണ് സി​ന​മ​ൺ ഗ്രാ​ൻ​ഡ് ഹോ​ട്ട​ൽ.​ചാവേർ സ്ഫോ​ട​നവുമാ​യി ബ​ന്ധ​പ്പെ​ട്ട് എട്ടുപേ​രെ അ​റ​സ്റ്റ് ചെ​യ്തതായി പ്രധാനമന്ത്രി വിക്രമസിംഗെ പറഞ്ഞു.ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൊ​ളം​ബോ​യി​ൽ ര​ണ്ടി​ട​ത്തു​കൂ​ടി സ്ഫോ​ട​ന​മു​ണ്ടാ​യി.

മൂ​​ന്ന് ഇ​​ന്ത്യ​​ക്കാ​​രും ശ്രീ​​ല​​ങ്ക​​ൻ പൗ​​ര​​ത്വ​​മു​​ള്ള മ​​ല​​യാ​​ളി​​ വീട്ടമ്മയും കൊ​​ല്ല​​പ്പെ​​ട്ടു

സ്ഫോ​​ട​​ന​​ത്തി​​ൽ മൂ​​ന്ന് ഇ​​ന്ത്യ​​ക്കാ​​രും ശ്രീ​​ല​​ങ്ക​​ൻ പൗ​​ര​​ത്വ​​മു​​ള്ള മ​​ല​​യാ​​ളി​​യും മ​​രി​​ച്ചു. ലക്‌ഷ്മി, നാ​​രാ​​യ​​ൺ ച​​ന്ദ്ര​​ശേ​​ഖ​​ർ, ര​​മേ​​ഷ് എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച ഇ​​ന്ത്യ​​ക്കാ​​ർ. വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജ് ആ​​ണ് ഇ​​ക്കാ​​ര്യം ട്വി​​റ്റ​​റി​​ൽ അ​​റി​​യി​​ച്ച​​ത്. കാ​​​​​​​​​​​​​സ​​​​​​​​​​​​​ർ​​​​ഗോ​​​​​​​​​​​​​ഡ് മൊ​​​​​ഗ്രാ​​​​​ൽ​​​​​പു​​​​​ത്തൂ​​​​​ർ സ്വ​​​​​​​​​​​​​ദേ​​​​​​​​​​​​​ശി​​​​​​​​​​​​​നി പി.എസ്. റ​​​​​സീ​​​​​ന ആ​​​​​​​​​​​​​ണു കൊ​​​​​​​​​​​​​ല്ല​​​​​​​​​​​​​പ്പെ​​​​​​​​​​​​​ട്ട​​​​​​​​​​​ മ​​ല​​യാ​​ളി.


33 വി​​ദേ​​ശി​​ക​​ൾ

കൊ​​​​​​​​​​​​​ല്ല​​​​​​​​​​​​​പ്പെ​​​​​​​​​​​​​ട്ട​​​​​​​​​​​​​വ​​രി​​ൽ ​ ഇ​​​​​​​​​​​​ന്ത്യ, അ​​​​​​​​​​​​​മേ​​​​​​​​​​​​​രി​​​​​​​​​​​​​ക്ക, ബ്രി​​​​​​​​​​​​​ട്ട​​​​​​​​​​​​​ൻ, ചൈ​​​​​​​​​​​​ന, പോ​​ള​​ണ്ട്, ഡെ​​ന്മാ​​ർ​​ക്ക്, ജ​​പ്പാ​​ൻ, പാ​​ക്കി​​സ്ഥാ​​ൻ, മൊ​​റോ​​ക്കോ, ബം​​ഗ്ലാ​​ദേ​​ശ് എ​​​​​​​​​​​​​ന്നീ രാ​​​​​​​​​​​​​ജ്യ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളി​​​​​​​​​​​​​ൽ​​​​​​​​​​​​​നി​​​​ ​​​​​ന്നു​​​​​​​​​​​​​ള്ള​​​​​​​​​​​​​വ​​​​​​​​​​​​​ർ ഉ​​​​​​​​​​​​​ൾ​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടെ 33 വി​​​​​​​​​​​​​ദേ​​​​​​​​​​​​​ശി​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​മു​​​​​​ണ്ടെ​​​​​​​​​​​​​ന്നു ശ്രീ​​​​​​​​​​​​​ല​​​​​​​​​​​​​ങ്ക​​​​​​​​​​​​​ൻ മ​​​​​​​​​​​​​ന്ത്രി ഹ​​​​​​​​​​​​​ർ​​​​​​​​​​​​​ഷ ഡി​​​​​​​​​​​​​സി​​​​​​​​​​​​​ൽ​​​​​​​​​​​​​വ പ​​​​​​​​​​​​​റ​​​​​​​​​​​​​ഞ്ഞു. 12 പേ​​രെ തി​​രി​​ച്ച​​റി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.