ഷാം​​ഗ്രി​​ല ഹോ​​ട്ട​​ലി​​ൽ ആക്രമണം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞു
Monday, April 22, 2019 11:23 PM IST
കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​യി​​ലെ ഷാം​​ഗ്രി​​ല ഹോ​​ട്ട​​ലി​​ൽ ഈ​​സ്റ്റ​​ർ ദി​​ന​​ത്തി​​ൽ സ്ഫോ​​ട​​നം ന​​ട​​ത്തി​​യ ചാ​​വേ​​റി​​നെ തി​​രി​​ച്ച​​റി​​ഞ്ഞെ​​ന്ന് പോ​​ലീ​​സ് കൊ​​ളം​​ബോ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു. അ​​വി​​സാ​​വെ​​ല്ലാ-​​വെ​​ല്ലാം​​പ്ടി​​യ റോ​​ഡി​​ലു​​ള്ള ഫാ​​ക്ട​​റി​​യു​​ടെ ഉ​​ട​​മ​​യാ​​യ ഇ​​ൻ​​സാ​​ൻ സീ​​ല​​വാ​​നാ​​ണ് ചാ​​വേ​​റാ​​യി ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്ന് ഡെ​​യി​​ലി മി​​റ​​ർ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.

ഇ​​യാ​​ളു​​ടെ ഭാ​​ര്യ​​യും സ​​ഹോ​​ദ​​രി​​യും ഡെ​​മ​​റ്റ​​ഗോ​​ഡ​​യി​​ലെ ഒ​​രു വീ​​ട്ടി​​ൽ മ​​റ്റൊ​​രു ചാ​​വേ​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കെ​​ട്ടി​​ടം ത​​ക​​ർ​​ന്നു കൊ​​ല്ല​​പ്പെ​​ട്ടെ​​ന്നും പോ​​ലീ​​സ് വ്യ​​ക്ത​​മാ​​ക്കി. ഇ​​ൻ​​സാ​​ന്‍റെ ഫാ​​ക്ട​​റി​​യി​​ലെ ഒ​​ന്പ​​തു ജീ​​വ​​ന​​ക്കാ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്നും പോ​​ലീ​​സ് കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു. ഇ​​വ​​രെ മേ​​യ് ആ​​റു​​വ​​രെ റി​​മാ​​ൻ​​ഡു ചെ​​യ്തു.


ഇ​​തി​​നി​​ടെ സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി​​യു​​ടെ പ​​രി​​സ​​ര​​ത്തു പാ​​ർ​​ക്കു ചെ​​യ്തി​​രു​​ന്ന വാ​​നി​​ൽ സ്ഫോ​​ട​​ക​​വ​​സ്തു​​ക്ക​​ൾ കാ​​ണ​​പ്പെ​​ട്ടു. ഇ​​തു നി​​ർ​​വീ​​ര്യ​​മാ​​ക്കാ​​ൻ സ്ക്വാ​​ഡ് ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ വ​​ൻ പൊ​​ട്ടി​​ത്തെ​​റി​​യു​​ണ്ടാ​​യി. കൊ​​ളം​​ബോ​​യി​​ലെ ഒ​​രു ബ​​സ് സ്റ്റേ​​ഷ​​നി​​ൽ 87 ബോം​​ബ് ഡി​​റ്റ​​ണേ​​റ്റ​​റു​​ക​​ൾ ഇ​​ന്ന​​ലെ ക​​ണ്ടെ​​ത്തി​​യെ​​ന്നും പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.