ജാപ്പനീസ് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനു ജയം
Wednesday, April 24, 2019 12:07 AM IST
ടോ​​​ക്കി​​​യോ: ജാ​​​പ്പ​​​നീ​​​സ് ത​​​ല​​​സ്ഥാ​​​ന​​​ത്തെ പ്രാ​​ദേ​​ശി​​ക തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ പു​​​രാ​​​ണി​​​ക് യോ​​​ഗേ​​​ന്ദ്ര​​​യ്ക്കു ജ​​​യം. ജാ​​​പ്പ​​​നീ​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യി​​​ക്കു​​​ന്ന ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​ണ് ഇ​​​ദ്ദേ​​​ഹം.

നാ​​​ല്പ​​​ത്തൊ​​​ന്നു​​​കാ​​​ര​​​നാ​​​യ യോ​​​ഗേ​​​ന്ദ്ര​​​യെ എ​​​ല്ലാ​​​വ​​​രും യോ​​​ഗി എ​​​ന്നാ​​​ണു വി​​​ളി​​​ക്കു​​​ന്ന​​​ത്. ടോ​​​ക്കി​​​യോ​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഇ​​​ന്ത്യ​​​ൻ ​​​വം​​​ശ​​​ജ​​​രു​​​ള്ള എ​​​ഡോ​​​ഗ​​​വ വാ​​​ർ​​​ഡി​​​ൽ​​​നി​​​ന്നു​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. കൊ​​​റി​​​യ​​​ക്കാ​​​രും ചൈ​​​ന​​​ക്കാ​​​രും ഈ ​​​വ​​​ർ​​​ഡി​​​ൽ ധാ​​​രാ​​​ള​​​മു​​​ണ്ട്. വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കും ജ​​​പ്പാ​​​ൻ​​​കാ​​​ർ​​​ക്കു​​​മി​​​ട​​​യി​​​ൽ പാ​​​ല​​​മാ​​​യി താ​​​ൻ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് യോ​​​ഗേ​​​ന്ദ്ര പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.