ശ്രീലങ്കൻ കൂട്ടക്കുരുതി; മരണം 359
Thursday, April 25, 2019 1:01 AM IST
കൊ​ളം​ബോ: ന​ഗ​ര​പ്രാ​ന്ത​ത്തു നി​ന്ന് മോ​ട്ടോ​ർ ബൈ​ക്കി​ൽ ഒ​ളി​പ്പി​ച്ച മ​റ്റൊ​രു ബോം​ബു കൂ​ടി ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ​ത് ശ്രീ​ല​ങ്ക​യി​ൽ ആ​ശ​ങ്ക കൂ​ട്ടി. മൂ​ന്നു ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലും അ​ട​ക്കം ഈ​സ്റ്റ​ർ ദി​ന​ത്തി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​ത്ത് ഇ​ന്ത്യ​ക്കാ​ര​ട​ക്കം കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 359 ആ​യി. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള അ​ഞ്ഞൂ​റോ​ളം പേ​രി​ൽ ചി​ല​രു​ടെ നി​ല ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​ണ്.

ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് എ​ന്ന ഐ​എ​സ് ഭീ​ക​ര​ർ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത ശ്രീ​ല​ങ്ക​ൻ ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് 18 പേ​രെ ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രി​ൽ ഒ​രു വ​നി​ത​യു​മു​ണ്ട്. ഞാ​യ​റാ​ഴ്ച മു​ത​ൽ മൊ​ത്തം 60 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. നാ​ഷ​ണ​ൽ തൗ​ഹീ​ദ്ജ​മാ​അ​ത്തു​മാ​യി (എ​ൻ​ടി​ജെ) ചേ​ർ​ന്ന് ഐ​എ​സ് ത​ന്നെ​യാ​ണ് ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണു അ​ന്വേ​ഷ​ണ​ത്തി​ലെ പ്രാ​ഥ​മി​ക സൂ​ച​ന.

സ്ഫോ​ട​ന​ങ്ങ​ളി​ൽ ഐ​എ​സി​ന്‍റെ രീ​തി കാ​ണാ​നാ​കു​മെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കൃ​ത്യ​മാ​യ ഏ​കോ​പ​ന​ത്തോ​ടെ​യും ആ​സൂ​ത്ര​ണ​ത്തോ​ടെ​യും ദീ​ർ​ഘ​നാ​ള​ത്തെ പ​രി​ശീ​ല​ന​ത്തോ​ടെ​യു​മാ​ണ് എ​ട്ടി​ട​ങ്ങ​ളി​ൽ ഏ​താ​ണ്ട് ഒ​രേ സ​മ​യ​ത്ത് മാ​ര​ക ​പ്ര​ഹ​രശേ​ഷി​യു​ള്ള സ്ഫോ​ട​ന പ​ര​ന്പ​ര​ക​ൾ ന​ട​ത്തി​യ​തെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. വി​ദേ​ശ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഭീ​ക​രാ​ക്ര​മ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഇ​ന്ത്യ​ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടും ഭീ​ക​രാ​ക്ര​മ​ണം ത​ട​യാ​ൻ ക​ഴി​യാ​തെ പോ​യ​തി​ൽ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​ർ സ​മ്മ​തി​ച്ചു.

എ​ന്നാ​ൽ, പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന​യും പ്ര​ധാ​ന​മ​ന്ത്രി റ​നി​ൽ വി​ക്ര​മ​സിം​ഗെ​യും ഇ​തേ​ക്കു​റി​ച്ച് അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി റു​വാ​ൻ വി​ജെ​വ​ർ​ധ​നെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​സ്‌​ലാ​മി​ക ത്രീ​വ​വാ​ദി​ക​ൾ​ക്കെ​തി​രേ ക​ർ​ക്ക​ശ ന​ട​പ​ടി​ക്കാ​ണ് ശ്രീ​ല​ങ്ക ത​യാ​റെ​ടു​ക്കു​ന്ന​ത്.
ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​രി​ന്‍റെ ക​ടു​ത്ത ന​ട​പ​ടി​ക​ളു​ണ്ടാ​യാ​ൽ ശ്രീ​ല​ങ്ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് തീ​വ്ര​വാ​ദി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട 10 ഇ​​​​ന്ത്യ​​​​ക്കാ​​​​രി​​​​ൽ ഒ​​​​ന്പ​​​​തു പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​ച്ചു. നാ​​​​ലു വി​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​ൾ എ​​​​ത്തി​​​​ച്ച​​​​ത്. എ​​​​സ്.​​​​ആ​​​​ർ. നാ​​​​ഗ​​​​രാ​​​​ജ്, എ​​​​ച്ച്. ശി​​​​വ​​​​കു​​​​മാ​​​​ർ, കെ.​​​​ജി. ഹ​​​​നു​​​​മന്തയ​​​​പ്പ, കെ.​​​​എം. ല​​​​ക്ഷ്മി​​​​നാ​​​​രാ​​​​യ​​​​ണ, എം. ​​​​രം​​​​ഗ​​​​പ്പ, വി. ​​​​തു​​​​ള​​​​സി​​​​റാം, എ. ​​​​മാ​​​​രെ​​​​ഗൗ​​​​ഡ, എ​​​​ച്ച്. പു​​​​ട്ട​​​​രാ​​​​ജു, ആ​​​​ർ. ല​​​​ക്ഷ്മ​​​​ൺ ഗൗ​​​​ഡ എ​​​​ന്നി​​​​വ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളാ​​​​ണ് വി​​​​മാ​​​​ന​​​​ത്തി​​​​ൽ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലും ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലും എ​​​​ത്തി​​​​ച്ച​​​​ത്.



പൊ​ട്ടി​ത്തെ​റി​ക്കും മു​ന്പു കു​ഞ്ഞി​ന്‍റെ ത​ല​യി​ൽ ചാവേർ കൈ​വ​ച്ചു

നെ​ഗം​ബോ​യി​ലെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ബോം​ബു​മാ​യി ക​യ​റു​ന്ന​തി​നു തൊ​ട്ടു മു​ന്പ് ചാ​വേ​റാ​യെ​ത്തി​യ യു​വാ​വ് ഒ​രു കു​ഞ്ഞി​ന്‍റെ ത​ല​യി​ൽ കൈ​വ​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കൂ​ടി പു​റ​ത്തു​വ​ന്നു. പി​ന്നി​ൽ ഭാ​ര​മേ​റി​യ ബാ​ഗു​മാ​യെ​ത്തി​യ ജീ​ൻ​സി​ട്ട ഇ​യാ​ൾ പ​ള്ളി​ക്ക​ക​ത്തേ​ക്കു ന​ട​ക്കു​ന്ന​തി​നി​ടെ ത​ന്‍റെ ചെ​റു​മ​ക​ളു​ടെ ത​ല​യി​ൽ കൈ​വ​ച്ച​താ​യി ദി​ലീ​പ് ഫെ​ർ​ണാ​ഡോ സ്ഥി​രീ​ക​രി​ച്ചു. ദി​ലീ​പും കു​ഞ്ഞും അ​ട​ക്ക​മു​ള്ള​വ​ർ സ്ഫോ​ട​ന​ത്തി​ൽ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. കു​ഞ്ഞി​ന്‍റെ ത​ല​യി​ൽ തൊ​ട്ട​ശേ​ഷം കൂ​ളാ​യി വേ​ഗ​ത്തി​ലാ​ണ് ചാ​വേ​റെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ൾ പ​ള്ളി​യി​ലേ​ക്കു ക​യ​റി​യ​ത്. കു​ഞ്ഞി​നെ തൊ​ട്ട​തി​നാ​ലാ​ണ് ഇ​യാ​ളെ ശ്ര​ദ്ധി​ച്ച​തെ​ന്നും ദി​ലീ​പ് വി​ശ​ദീ​ക​രി​ച്ചു. തി​ടു​ക്ക​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും ശാ​ന്ത​നാ​യാ​ണ് അ​യാ​ളെ ക​ണ്ട​തെ​ന്നും അ​തി​നാ​ൽ സം​ശ​യി​ച്ചി​ല്ലെ​ന്നും ദി​ലീ​പ് പ​റ​ഞ്ഞു.

സ്ഫോ​ട​ന പ​ര​ന്പ​ര​യി​ൽ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​തും പ​രി​ക്കേ​റ്റ​തും നെ​ഗം​ബോ​യി​ലെ ഈ ​ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലാ​ണ്. 140 പേ​ർ ഇ​വി​ടെ മ​രി​ച്ച​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. ഇ​ന്ന​ലെ​യും ഈ ​പ​ള്ളി​യു​ടെ പ​രി​സ​രം ശോ​ക​മൂ​ക​മാ​ക്കി. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ക​ർ​ദി​നാ​ൾ മാ​ൽ​ക്കം ര​ഞ്ജി​ത്ത് കു​ടും​ബാം​ഗ​ങ്ങ​ളെ ന​ഷ്ട​മാ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കാ​ൻ പാ​ടു​പെ​ടു​ക​യാ​യി​രു​ന്നു.

പ​ന്ത്ര​ണ്ടു വ​യ​സു​ള്ള ഒ​രു കു​ട്ടി​യു​ടെ സം​സ്കാ​ര​ത്തി​നി​ടെ പ​ല​രും വി​തു​ന്പി​ക്ക​ര​ഞ്ഞു. മ​റ്റൊ​രു കു​ടും​ബ​ത്തി​ലെ പി​താ​വും ര​ണ്ടു പെ​ണ്‍മ​ക്ക​ളും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പ​ള്ളി​യു​ടെ മ​തി​ലു​ക​ൾ മു​ഴു​വ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ങ്ങ​ൾ കൊ​ണ്ട് നി​റ​ഞ്ഞു​ക​ഴി​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് സി​രി​സേ​ന​യും ക​ർ​ദി​നാ​ൾ മാ​ൽ​ക്കം ര​ഞ്ജി​ത്തും ബു​ദ്ധ സ​ന്യാ​സി​ക​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ ഇ​ന്ന​ലെ​യും പ​ള്ളി സ​ന്ദ​ർ​ശി​ച്ചു. വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​ന്ന​ലെ​യാ​ണ് പ​ള്ളി​ക്ക​ക​ത്ത് വീ​ണ്ടും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്. ചോ​ര​യു​ടെ പാ​ടു​ക​ളും മ​ര​ണ​ത്തി​ന്‍റെ ഗ​ന്ധ​വും മ​നം​മ​ടി​പ്പി​ക്കു​ന്ന​താ​യി തോ​ന്നി.

കൊ​ളം​ബോ​യി​ൽനി​ന്ന് പി.​എം. നാ​രാ​യ​ണ​ൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.