വീസാ ഒാൺ അറൈവൽ ലങ്ക റദ്ദാക്കി
വീസാ ഒാൺ അറൈവൽ  ലങ്ക റദ്ദാക്കി
Thursday, April 25, 2019 11:40 PM IST
കൊ​​ളം​​ബോ: ഈ​​സ്റ്റ​​ർ​​ദി​​ന​​ത്തി​​ലെ ബോം​​ബ് സ്ഫോ​​ട​​ന പ​​ര​​ന്പ​​ര​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വീ​​സാ ഓ​​ൺ അ​​റൈ​​വ​​ൽ സൗ​​ക​​ര്യം ത​​ത്കാ​​ല​​ത്തേ​​ക്കു സ​​സ്പെ​​ൻ​​ഡു ചെ​​യ്ത​​താ​​യി ശ്രീ​​ല​​ങ്ക അ​​റി​​യി​​ച്ചു. 39 രാ​​ജ്യ​​ങ്ങ​​ളി​​ലെ പൗ​​ര​​ന്മാ​​ർ​​ക്കാ​​യി​​രു​​ന്നു ഈ ​​സൗ​​ക​​ര്യം അ​​നു​​വ​​ദി​​ച്ചി​​രു​​ന്ന​​ത്.

സ്ഫോ​​ട​​ന​​ത്തി​​ൽ വി​​ദേ​​ശ​​ ക​​ര​​മു​​ണ്ടെ​​ന്നു തെ​​ളി​​ഞ്ഞെ​​ന്നും വീ​​സാ ഓ​​ൺ അ​​റൈ​​വ​​ൽ പ​​ദ്ധ​​തി ദു​​രു​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്ന​​ത് അ​​നു​​വ​​ദി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ലെ​​ന്നും ടൂ​​റി​​സം മ​​ന്ത്രി ജോ​​ൺ അ​​മ​​ര​​തും​​ഗെ വ്യ​​ക്ത​​മാ​​ക്കി. കൂ​​ടു​​ത​​ൽ ടൂ​​റി​​സ്റ്റു​​ക​​ളെ ആ​​ക​​ർ​​ഷി​​ക്കാ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പ​​ദ്ധ​​തി​​യാ​​ണു നി​​ർ​​ത്തി​​യ​​ത്. സ്ഫോ​​ട​​ന​​പ​​ര​​ന്പ​​ര ടൂ​​റി​​സം വ്യ​​വ​​സാ​​യ​​ത്തി​​നു ക​​ന​​ത്ത പ്ര​​ഹ​​ര​​മാ​​ണ് ഏ​​ല്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ മൂ​​ന്നു മാ​​സ​​ത്തി​​ൽ 7,40,600 ടൂ​​റി​​സ്റ്റു​​ക​​ൾ ശ്രീ​​ല​​ങ്ക​​യി​​ൽ എ​​ത്തി​​യെ​​ന്നാ​​ണു ക​​ണ​​ക്ക്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം നാ​​ല​​ര​​ല​​ക്ഷം ഇ​​ന്ത്യ​​ൻ ടൂ​​റി​​സ്റ്റു​​ക​​ളും എ​​ത്തി​​യി​​രു​​ന്നു.


രാ​​ജ്യ​​ത്തി​​ന്‍റെ മൊ​​ത്തം ജി​​ഡി​​പി​​യു​​ടെ അ​​ഞ്ചു​​ശ​​ത​​മാ​​ന​​മാ​​ണ് ടൂ​​റി​​സം വ്യ​​വ​​സാ​​യ​​ത്തി​​ൽ​​നി​​ന്നു​​ള്ള വ​​രു​​മാ​​നം. ഇ​​പ്പോ​​ൾ ഇ​​വി​​ടെ​​യു​​ള്ള ടൂ​​റി​​സ്റ്റു​​ക​​ൾ പോ​​ലും എ​​ങ്ങ​​നെ​​യും പു​​റ​​ത്തു​​ക​​ട​​ക്കാ​​നു​​ള്ള ത​​ത്ര​​പ്പാ​​ടി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.