വാ​ണി​ജ്യ​യു​ദ്ധം: ചു​ങ്കം വ​ർ​ധി​പ്പി​ച്ച് ചൈ​നീ​സ് മ​റു​പ​ടി
വാ​ണി​ജ്യ​യു​ദ്ധം: ചു​ങ്കം വ​ർ​ധി​പ്പി​ച്ച് ചൈ​നീ​സ് മ​റു​പ​ടി
Tuesday, May 14, 2019 1:03 AM IST
ബെ​യ്ജിം​ഗ്: അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു ചു​ങ്കം വ​ർ​ധി​പ്പി​ച്ചാ​ൽ ചൈ​ന​യ്ക്കു ചു​ട്ട തി​രി​ച്ച​ടി ന​ല്കു​മെ​ന്നു ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി ര​ണ്ടു മ​ണി​ക്കൂ​റി​ന​കം ചൈ​ന ചു​ങ്കം കൂ​ട്ടി. 6000 കോ​ടി ഡോ​ള​റി​നു​ള്ള യു​എ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു ജൂ​ൺ ഒ​ന്നി​നാ​ണ് 25 ശ​ത​മാ​നം ചു​ങ്കം ബാ​ധ​ക​മാ​കു​ക.

ചൈ​ന​യാ​ണ് വാ​ണി​ജ്യ ക​രാ​റി​നാ​യു​ള്ള ച​ർ​ച്ച​യി​ൽനി​ന്നു പി​ന്മാ​റു​ന്ന​തെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചി​രു​ന്നു. ട്രം​പി​ന്‍റെ ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങി​ല്ലെ​ന്നു ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഗു​രു​ത​ര​മാ​യ വാ​ണി​ജ്യ യു​ദ്ധ​ത്തി​നാ​ണു ലോ​കം സാ​ക്ഷി​യാ​കു​ന്ന​ത്. ചൈ​ന​യി​ൽ​നി​ന്നു​ള്ള മു​ഴു​വ​ൻ ഇ​റ​ക്കു​മ​തി​ക്കും അ​മേ​രി​ക്ക 25 ശ​ത​മാ​നം ചു​ങ്കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തി​ൽ ആ​ദ്യം പ്ര​ഖ്യാ​പി​ച്ച 20,000 കോ​ടി ഡോ​ള​റി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഈ ​മാ​സാ​വ​സാ​നം പു​തി​യ നി​ര​ക്ക് ബാ​ധ​ക​മാ​കും. ബാ​ക്കി​യു​ള്ള​വ​യ്ക്ക് എ​ന്നു മു​ത​ലാ​ണ് ചു​ങ്കം എ​ന്നു പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളൂ.


വാ​ണി​ജ്യയു​ദ്ധ​വും പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​നും അ​മേ​രി​ക്ക​യു​മാ​യി സം​ഘ​ർ​ഷ​ഭീ​തി ഉ​ട​ലെ​ടു​ത്ത​തും ക​ന്പോ​ള​ങ്ങ​ളെ ഉ​ല​ച്ചു. ഓ​ഹ​രി​ക​ൾ ഇ​ടി​ഞ്ഞു. രൂ​പ​യു​ടെ നി​ര​ക്ക് താ​ണ് ഡോ​ള​റി​ന് 70.53 രൂ​പ​യാ​യി. സ്വ​ർ​ണ​വി​ല ഔ​ൺ​സി (31.1 ഗ്രാം) ​ന് 1300 ഡോ​ള​റി​ലെ​ത്തി. ക്രൂ​ഡ് ഓ​യി​ൽ വി​ല​യും
കൂ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.