മു​ഖം തി​രി​ച്ച​റി​യൽ സാ​ങ്കേ​തി​ക​വി​ദ്യ നി​രോ​ധി​ച്ച് സാ​ൻ ഫ്രാ​ൻ​സി​സ്കോ
Thursday, May 16, 2019 12:00 AM IST
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: അ​മേ​രി​ക്ക​യി​ൽ മു​ഖം​തി​രി​ച്ച​റി​യൽ സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്കു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന ആ​ദ്യ ന​ഗ​ര​മാ​യി സാ​ൻ ഫ്രാ​ൻ​സി​സ്കോ. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​ത്, ജ​ന​ങ്ങ​ളു​ടെ സ്വാ​കാ​ര്യ​ത​യി​ലും സ്വാ​ത​ന്ത്ര്യ​ത്തി​ലു​മു​ള്ള അ​നാ​വ​ശ്യ ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്ന് നി​യ​മ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പ​റ​ഞ്ഞു. വ​നി​ത​ക​ൾ, ഇ​രു​ണ്ട നി​റ​മു​ള്ള​വ​ർ എ​ന്നി​വ​രു​ടെ കാ​ര്യ​ത്തി​ൽ വ​ലി​യ തെ​റ്റു​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടി.


അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ കൂ​ടി പാ​സാ​യാ​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ​വ​രും. പി​ന്നെ പോ​ലീ​സി​നും ഗ​താ​ഗ​ത വി​ഭാ​ഗ​ത്തി​നും ഈ ​സാ​ങ്കേ​തി​കവി​ദ്യ ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.