രാജി തീയതി ജൂണിൽ പ്രഖ്യാപിക്കും: മേ
Friday, May 17, 2019 1:16 AM IST
ല​​ണ്ട​​ൻ: അ​​ധി​​കാ​​ര​​മൊ​​ഴി​​യു​​ന്ന കൃ​​ത്യ​​തീ​​യ​​തി അ​​ടു​​ത്ത​​മാ​​സം പ്ര​​ഖ്യാ​​പി​​ക്കാ​​മെ​​ന്നു ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ. ​​നാ​​ലാം​​വ​​ട്ടം പു​​തു​​ക്കി​​യ ബ്രെ​​ക്സി​​റ്റ് ക​​രാ​​ർ ജൂ​​ൺ ആ​​ദ്യം കോ​​മ​​ൺ​​സി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു പാ​​സാ​​ക്കാ​​നാ​​ണു പ​​ദ്ധ​​തി​​യെ​​ന്നു മേ ​​പ​​റ​​ഞ്ഞു. അ​​തി​​നു​​ശേ​​ഷം രാ​​ജി​​ത്തീ​​യ​​തി പ്ര​​ഖ്യാ​​പി​​ക്കും.

ബ്രെ​​ക്സി​​റ്റ് ക​​രാ​​ർ പാ​​ർ​​ല​​മെ​​ന്‍റ് പാ​​സാ​​ക്കി​​യാ​​ൽ രാ​​ജി​​വ​​ച്ചു​​കൊ​​ള്ളാ​​മെ​​ന്നു നേ​​ര​​ത്തെ മേ ​​ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് എം​​പി​​മാ​​ർ​​ക്ക് ഉ​​റ​​പ്പു ന​​ൽ​​കി​​യി​​രു​​ന്നു.


മേ ​​രാ​​ജി​​വ​​യ്ക്കു​​ന്ന ഒ​​ഴി​​വി​​ൽ ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി നേ​​തൃ​​പ​​ദ​​വി​​യി​​ലേ​​ക്കു മ​​ത്സ​​രി​​ക്കു​​മെ​​ന്ന് മു​​ൻ കാ​​ബി​​ന​​റ്റ് മ​​ന്ത്രി ബോ​​റീ​​സ് ജോ​​ൺ​​സ​​ൺ മാ​​ഞ്ച​​സ്റ്റ​​റി​​ൽ ഒ​​രു സ്വ​​കാ​​ര്യ ച​​ട​​ങ്ങി​​ൽ വ്യ​​ക്ത​​മാ​​ക്കി. ബ്രെ​​ക്സി​​റ്റി​​നെ അ​​നു​​കൂ​​ലി​​ക്കു​​ന്ന​​യാ​​ളാ​​ണ് ജോ​​ൺ​​സ​​ൺ.

മൈ​​ക്ക​​ൽ ഗോ​​വ്, ആം​​ബ​​ർ റ​​ഡ്, സ​​ജി​​ദ് ജാ​​വി​​ദ് , ജ​​റ​​മി ഹ​​ണ്ട് , ഡോ​​മി​​നി​​ക് റാ​​ബ് തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കും നേ​​തൃ​​പ​​ദ​​വി​​യി​​ൽ നോ​​ട്ട​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.