ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ക​ന്യാ​സ്ത്രീ കോ​ണ്‍​റാ​ഡ നിര്യാതയായി
Sunday, May 19, 2019 12:25 AM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ക​ന്യാ​സ്ത്രീ കോ​ണ്‍​റാ​ഡ (110) നിര്യാതയായി.​ബ​യേ​ണ്‍ സം​സ്ഥാ​ന​ത്തി​ലെ വീ​ഡ​ർ​നീ​ബാ​ഹ് ഡൊ​മി​നി​ക്ക​ൻ മ​ഠ​ത്തി​ലാ​യി​രു​ന്നു അ​ന്ത്യം. ബ​യേ​ണി​ലെ ലു​യി​റ്റ്പോ​ൾ​ഡി​ൽ 1908 ൽ ​ജ​നി​ച്ച ഇ​വ​രു​ടെ പേര് റോ​സി​ലി ഹൂ​ബ​ർ എ​ന്നാ​യി​രു​ന്നു.

89 വ​ർ​ഷം മു​ന്പ് ജ​ർ​മ​നി​യി​ലെ ഡൊ​മി​നി​ക്ക​ൻ സ​ഭ​യി​ൽ ചേ​ർ​ന്ന​പ്പോ​ഴാ​ണ് കോ​ണ്‍​റാ​ഡ എ​ന്ന പേ​രു സ്വീ​ക​രി​ച്ച​ത്. 1930 ലാ​ണ് ഇ​വ​ർ സ​ഭാ​വ​സ്ത്രം സ്വീ​ക​രി​ച്ച​ത്. വീ​ഡ​ർ​നീ​ബാ​ഹിെ സെ​ന്‍റ മ​രി​യ കോ​ണ്‍​വന്‍റിൽ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.ഇ​ക്ക​ഴി​ഞ്ഞ നാ​ളി​ലാ​ണ് സി​സ്റ്റ​ർ കോ​ണ്‍​റാ​ഡ ത​ന്‍റെ 110 -ാം ജന്മദി​നം ആ​ഘോ​ഷി​ച്ച​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ക​ന്യാ​സ്ത്രീ സി​സ്റ്റ​ർ കോ​ണ്‍​റാ​ഡ് ആ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd