ഗൾഫ് സംഘർഷം; അറബി ഉച്ചകോടി മക്കയിൽ 30ന്
ഗൾഫ് സംഘർഷം; അറബി ഉച്ചകോടി  മക്കയിൽ 30ന്
Monday, May 20, 2019 1:13 AM IST
റി​​​യാ​​​ദ്: ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​റ​​​ബി​​​ലീ​​​ഗ് നേ​​​താ​​​ക്ക​​​ളു​​​ടെ ഉ​​​ച്ച​​​കോ​​​ടി 30നു ​​​മ​​​ക്ക​​​യി​​​ൽ ചേ​​​രും. അ​​​ന്നു ത​​​ന്നെ ഗ​​​ൾ​​​ഫ് നേ​​​താ​​​ക്ക​​​ളു​​​ടെ മ​​റ്റൊ​​രു ഉ​​​ച്ച​​​കോ​​​ടി​​​യും ന​​​ട​​​ക്കും. ​​​സൗ​​​ദി​​​യി​​​ലെ സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വാ​​​ണ് ര​​​ണ്ടു സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളും വി​​​ളി​​​ച്ചു ചേ​​​ർ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.
ഇ​​​റാ​​​നു​​​മാ​​​യി യു​​​ദ്ധ​​​ത്തി​​​ന് ആ​​​ഗ്ര​​​ഹ​​​മി​​​ല്ലെ​​​ങ്കി​​​ലും സ്വ​​​യം പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന് വേ​​​ണ്ട ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് സൗ​​​ദി വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി അ​​​ബ്ദ​​​ൽ അ​​​ൽ ജു​​​ബൈ​​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​​റ​​​ഞ്ഞു. സൗ​​ദി​​യു​​ടെ താ​​ത്പ​​ര്യ​​ങ്ങ​​ൾ​​ക്കു നേ​​രേയു​​ണ്ടാ​​വു​​ന്ന ഏ​​ത് ആ​​ക്ര​​മ​​ണ​​ത്തെ​​യും ശ​​ക്ത​​മാ​​യി നേ​​രി​​ടും. പ​​ന്ത് ഇ​​നി ഇ​​റാ​​ന്‍റെ കോ​​ർ​​ട്ടി​​ലാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഈ​​​യി​​​ടെ സൗ​​​ദി​​​യു​​​ടെ എ​​​ണ്ണ​​​ക്ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ നേ​​​ർ​​​ക്കും എ​​​ണ്ണ പ​​​ന്പിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ നേ​​​ർ​​​ക്കും ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​മാ​​​ണു ഗ​​​ൾ​​​ഫി​​​ൽ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.

ഇ​​​റാ​​​നാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് സൗ​​​ദി ആ​​​രോ​​​പി​​​ച്ചു. എ​​​ന്നാ​​​ൽ ഇ​​​റാ​​​ൻ ഇ​​​തു നി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​ണ്.

എ​​​ണ്ണ പ​​​ന്പിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ​​​യും എ​​​ണ്ണ​​​ക്കു​​​ഴ​​​ലു​​​ക​​​ളു​​​ടെ​​​യും നേ​​​ർ​​​ക്കു ന​​​ട​​​ന്ന ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള യെ​​​മ​​​നി​​​ലെ ഹൗ​​​തി​​​ഷി​​​യാ വി​​​മ​​​ത​​​ർ ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു.

ഇ​​​തി​​​നി​​​ടെ ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ സു​​​ര​​​ക്ഷാ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ​​​യു​​​മാ​​​യി സൗ​​​ദി കി​​​രീ​​​ടാ​​​വ​​​കാ​​​ശി മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ൻ ടെ​​​ല​​​ഫോ​​​ണി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി.

ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള ഭീ​​​ഷ​​​ണി നേ​​​രി​​​ടാ​​​നാ​​​യി ഈ​​​യി​​​ടെ അ​​​മേ​​​രി​​​ക്ക ഗ​​​ൾ​​​ഫി​​​ലേ​​​ക്ക് വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​ക്ക​​​പ്പ​​​ലും യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളും പേ​​​ട്രി​​​യ​​​ട്ട് മി​​​സൈ​​​ലു​​​ക​​​ളും ബി52 ​​​ബോം​​​ബ​​​റു​​​ക​​​ളും അ​​​യ​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.