മാലിയിൽ 100 പേരെ കൂട്ടക്കൊല ചെയ്തു
മാലിയിൽ 100 പേരെ കൂട്ടക്കൊല ചെയ്തു
Tuesday, June 11, 2019 12:08 AM IST
ബ​​മാ​​ക്കോ: ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ മാ​​ലി​​യി​​ൽ ഭീ​​ക​​ര​​ർ നൂ​​റു​​ പേ​​രെ കൂ​​ട്ട​​ക്കൊ​​ല ചെ​​യ്തു. സെ​​ൻ​​ട്ര​​ൽ മാ​​ലി​​യി​​ൽ ഡോ​​ഗോ​​ൺ വം​​ശ​​ജ​​ർ അ​​ധി​​വ​​സി​​ക്കു​​ന്ന സൊ​​ബാ​​നെ ഗ്രാ​​മ​​മാ​​ണു ന​​ര​​ഹ​​ത്യ​​ക്കു വേ​​ദി​​യാ​​യ​​ത്. 300ല​​ധി​​കം പേ​​ർ അ​​ധി​​വ​​സി​​ക്കു​​ന്ന സൊ​​ബാ​​നെ ഗ്രാ​​മം തു​​ട​​ച്ചു​​നീ​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് മാ​​ലി സു​​ര​​ക്ഷാ​​സേ​​ന​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​ന്ദ്രം പ​​റ​​ഞ്ഞു.

രാ​​ത്രി​​യി​​ൽ എ​​ത്തി​​യ ഭീ​​ക​​ര​​ർ തു​​രു​​തു​​രെ വെ​​ടി​​യു​​തി​​ർ​​ക്കു​​ക​​യും വീ​​ടു​​ക​​ൾ ക​​ത്തി​​ക്കു​​ക​​യും വ​​ള​​ർ​​ത്തു​​മൃ​​ഗ​​ങ്ങ​​ളെ കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്ത് ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം സൃ​​ഷ്ടി​​ച്ചു. 95 പേ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ടു​​ത്തെ​​ന്നും മ​​ര​​ണ​​സം​​ഖ്യ ഇ​​നി​​യും ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. നി​​ര​​വ​​ധിപ്പേ​​രെ കാ​​ണാ​​താ​​യി. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഇ​​തു​​വ​​രെ ആ​​രും ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല. ഡോ​​ഗോ​​ൺ വം​​ശ​​ക്കാ​​രു​​മാ​​യി ശ​​ത്രു​​ത പു​​ല​​ർ​​ത്തു​​ന്ന ഫു​​ലാ​​നി വം​​ശ​​ജ​​രാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നു സം​​ശ​​യി​​ക്കു​​ന്നു. മൂ​​ന്നാ​​ഴ്ച​​മു​​ന്പ് ഈ ​​ഗോ​​ത്ര​​ത്തി​​ലെ 160 പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത് ഡോ​​ഗോ​​ൺ വം​​ശ​​ജ​​രാ​​ണെ​​ന്ന് ആ​​രോ​​പ​​ണ​​മു​​ണ്ട്.


ഫു​​ലാ​​നി​​ക​​ൾ​​ക്ക് ജി​​ഹാ​​ദി​​സ്റ്റ് ബ​​ന്ധ​​മു​​ണ്ടെ​​ന്നു ഡോ​​ഗോ​​ൺ വം​​ശം ആ​​രോ​​പി​​ക്കു​​ന്പോ​​ൾ മാ​​ലി സൈ​​ന്യം ഡോ​​ഗോ​​ണു​​ക​​ൾ​​ക്ക് ആ​​യു​​ധം ന​​ൽ​​കു​​ന്ന​​താ​​യി ഫു​​ലാ​​നി​​ക​​ളും ആ​​രോ​​പി​​ക്കു​​ന്നു.
ഇ​​രുകൂ​​ട്ട​​രും ത​​മ്മി​​ൽ ഇ​​തി​​ന​​കം നി​​ര​​വ​​ധി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.