മോസ്കോയിൽ 400 പേർ അറസ്റ്റിൽ
മോസ്കോയിൽ 400 പേർ അറസ്റ്റിൽ
Wednesday, June 12, 2019 11:42 PM IST
മോ​​സ്കോ: പോ​​ലീ​​സ് സേ​​ന​​യെ പ​​രി​​ഷ്കാ​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ 400 പേ​​രെ മോ​​സ്കോ​​യി​​ൽ അ​​റ​​സ്റ്റ് ചെ​​യ്തു. പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് അ​​ല​​ക്സി ന​​വ​​ൽ​​നി​​യും അ​​റ​​സ്റ്റി​​ലാ​​യ​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. ക​​ള്ള​​ക്കേ​​സി​​ൽ കു​​ടു​​ക്കി മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​നെ അ​​റ​​സ്റ്റ് ചെ​​യ്ത​​താ​​ണു പ്ര​​ശ്ന​​ങ്ങ​​ളു​​ടെ തു​​ട​​ക്കം.

മോ​​സ്കോ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ അ​​ഴി​​മ​​തി​​യെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ച്ചു റി​​പ്പോ​​ർ​​ട്ടു ന​​ൽ​​കി​​യ ഗു​​ലു​​നോ​​വ് എ​​ന്ന മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​നെ മ​​യ​​ക്കു​​മ​​രു​​ന്നു​​കേ​​സി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി പോ​​ലീ​​സ് പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. സ​​മ​​ര​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഇ​​യാ​​ൾ​​ക്ക് എ​​തി​​രേ​​യു​​ള്ള കേ​​സ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം പി​​ൻ​​വ​​ലി​​ച്ചെ​​ങ്കി​​ലും പോ​​ലീ​​സി​​ൽ അ​​ടി​​മു​​ടി പ​​രി​​ഷ്കാ​​രം വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ഇ​​ന്ന​​ലെ വീ​​ണ്ടും പ്ര​​ക​​ട​​നം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. അ​​നു​​മ​​തി​​യി​​ല്ലാ​​തെ​​യാ​​ണു പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.