അസാൻജിനെ യുഎസിനു കൈമാറുന്ന പ്രശ്നം കോടതിയിൽ
അസാൻജിനെ യുഎസിനു കൈമാറുന്ന പ്രശ്നം കോടതിയിൽ
Friday, June 14, 2019 2:39 AM IST
ല​​ണ്ട​​ൻ: വി​​ക്കി​​ലീ​​ക്സ് സ​​ഹ​​സ്ഥാ​​പ​​ക​​ൻ ജൂ​​ലി​​യ​​ൻ അ​​സാ​​ൻ​​ജി​​നെ അ​​മേ​​രി​​ക്ക​​യ്ക്കു കൈ​​മാ​​റാ​​ൻ നി​​ർ​​ദേ​​ശി​​ക്കു​​ന്ന ഉ​​ത്ത​​ര​​വി​​ൽ യു​​കെ ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി സ​​ജി​​ദ് ജാ​​വി​​ദ് ഒ​​പ്പു​​വ​​ച്ചു. അ​​മേ​​രി​​ക്ക​​ൻ കോ​​ട​​തി​​ക​​ളി​​ൽ അ​​സാ​​ൻ​​ജി​​നെ​​തി​​രേ കം​​പ്യൂ​​ട്ട​​ർ ഹാ​​ക്കിം​​ഗി​​നു കേ​​സു​​ണ്ട്.

ജാ​​വി​​ദ് ഉ​​ത്ത​​ര​​വു പു​​റ​​പ്പെ​​ടു​​വി​​ച്ചെ​​ങ്കി​​ലും അ​​വ​​സാ​​ന തീ​​രു​​മാ​​നം കോ​​ട​​തി​​യി​​ൽനി​​ന്നാ​​ണു വ​​രേ​​ണ്ട​​ത്.


കേ​​സ് ഇ​​ന്നു കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യ്ക്കു​​ വ​​രു​​മെ​​ന്നു പാ​​ക് വം​​ശ​​ജ​​നാ​​യ മ​​ന്ത്രി ജാ​​വി​​ദ് പ​​റ​​ഞ്ഞു.
ജാ​​മ്യ​​മെ​​ടു​​ത്തു മു​​ങ്ങി​​യ​​തി​​ന് ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട അ​​സാ​​ൻ​​ജ് ഇ​​പ്പോ​​ൾ ബ്രി​​ട്ടീ​​ഷ് ജ​​യി​​ലി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.