സാറ സാൻഡേഴ്സ് പടിയിറങ്ങുന്നു
സാറ സാൻഡേഴ്സ് പടിയിറങ്ങുന്നു
Friday, June 14, 2019 11:25 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: വൈ​​റ്റ്ഹൗ​​സ് പ്ര​​സ് സെ​​ക്ര​​ട്ട​​റി സാ​​റ സാ​​ൻ​​ഡേ​​ഴ്സ് മൂ​​ന്ന​​ര​​വ​​ർ​​ഷ​​ത്തെ സേ​​വ​​ന​​ത്തി​​നു​​ശേ​​ഷം വി​​ര​​മി​​ക്കു​​ന്നു. ഈ ​​മാ​​സാ​​വ​​സാ​​നം സാ​​റ ഹ​​ക്ക​​ബീ സാ​​ൻ​​ഡേ​​ഴ്സ് സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ് ജ​​ന്മ​​നാ​​ടാ​​യ ആ​​ർ​​ക്ക​​ൻ​​സാ​​സി​​ലേ​​ക്കു പോ​​കു​​ക​​യാ​​ണെ​​ന്നു ട്രം​​പ് ത​​ന്നെ​​യാ​​ണു ട്വി​​റ്റ​​റി​​ൽ അ​​റി​​യി​​ച്ച​​ത്.

ട്രം​​പ് പ്ര​​സി​​ഡ​​ന്‍റാ​​വ​​ണ​​മെ​​ന്ന​​തു ദൈ​​വ​​നി​​ശ്ച​​യ​​മാ​​ണെ​​ന്ന് ഒ​​രി​​ക്ക​​ൽ സാ​​ൻ​​ഡേ​​ഴ്സ് പ​​റ​​ഞ്ഞി​​രു​​ന്നു. മു​​ൻ ആ​​ർ​​ക്ക​​ൻ​​സാ​​സ് ഗ​​വ​​ർ​​ണ​​ർ മൈ​​ക്ക് ഹ​​ക്ക​​ബീ​​യു​​ടെ പു​​ത്രി​​യാ​​യ സാ​​റ ഭാ​​വി​​യി​​ൽ ആ​​ർ​​ക്ക​​ൻ​​സാ​​സ് ഗ​​വ​​ർ​​ണ​​റാ​​വ​​ട്ടെ എ​​ന്നും ട്രം​​പ് ആ​​ശം​​സി​​ച്ചു.


വൈ​​റ്റ്ഹൗ​​സി​​ൽ സേ​​വ​​നം അ​​നു​​ഷ്ഠിക്കാ​​നാ​​യ​​തി​​ൽ ഏ​​റെ ചാ​​രി​​താ​​ർ​​ഥ്യ​​മു​​ണ്ടെ​​ന്ന് മു​​പ്പ​​ത്താ​​റു​​കാ​​രി​​യാ​​യ സാ​​ൻ​​ഡേ​​ഴ്സ് പ​​റ​​ഞ്ഞു. ട്രം​​പി​​നെ​​യും ട്രം​​പ് ടീ​​മി​​നെ​​യും താ​​ൻ ഏ​​റെ ഇ​​ഷ്ട​​പ്പെ​​ടു​​ന്നു​​വെ​​ന്നും അ​​വ​​ർ വ്യ​​ക്ത​​മാ​​ക്കി. ഏ​​ഴും അ​​ഞ്ചും നാ​​ലും വ​​യ​​സു​​ള്ള മൂ​​ന്നു കു​​ട്ടി​​ക​​ളു​​ടെ അ​​മ്മ​​യാ​​ണു താ​​നെ​​ന്നും കു​​ടും​​ബ​​വു​​മൊ​​ത്തു കൂ​​ടു​​ത​​ൽ സ​​മ​​യം ചെ​​ല​​വ​​ഴി​​ക്കാ​​നാ​​ണു പ​​ദ്ധ​​തി​​യെ​​ന്നും സാ​​റാ റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.