ഭീകരതയ്ക്കെതിരേ ഒന്നിക്കണം: മോദി
ഭീകരതയ്ക്കെതിരേ ഒന്നിക്കണം: മോദി
Saturday, June 15, 2019 1:31 AM IST
ബി​​​ഷ്കെ​​​ക്: ഭീ​​​ക​​​ര​​​ത​​​യെ സ​​​ഹാ​​​യി​​​ക്കു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​നെ പ​​​രോ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് ഷാ​​​ങ്ഹാ​​​യി കോപറേ​​​ഷ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി. ഭീ​​​ക​​​ര​​​വാ​​​ദ​​​ത്തി​​​നു പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളെ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും ഭീ​​​ക​​​ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ രാ​​​ജ്യാ​​​ന്ത​​​ര സ​​​മ്മേ​​​ള​​​നം വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്നും മോ​​​ദി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കി​​​ർ​​​ഗി​​​സ്ഥാ​​​ൻ ത​​​ല​​​സ്ഥ​​​ന​​​മാ​​​യ ബി​​​ഷ്കെ​​​ക്കി​​​ൽ ഷാ​​​ങ്ഹാ​​​യ് കോ​​​പറേ​​​ഷ​​​ൻ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ (എ​​​സ്‌​​​സി​​​ഒ) യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി.

പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ അ​​​വ​​​രെ പേ​​​രെ​​​ടു​​​ത്തു പ​​​റ​​​യാ​​​തെ​​​യാ​​​യി​​​രു​​​ന്നു മോ​​​ദി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ.

ഭീ​​​ക​​​ര​​​ത​​​യ്ക്ക് ഇ​​​ട​​​മി​​​ല്ലാ​​​ത്ത ഒ​​​രു സ​​​മൂ​​​ഹ​​​മാ​​​ണ് ഇ​​​ന്ത്യ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. ഭീ​​​ക​​​ര​​​വാ​​​ദ​​​ത്തെ നേ​​​രി​​​ടാ​​​ൻ സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും എ​​​സ്‌​​​സി​​​ഒ അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ൾ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും മോ​​​ദി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മേ​​​ഖ​​​ല​​​യു​​​ടെ പ്ര​​​ധാ​​​ന താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ സു​​​ര​​​ക്ഷ​​​യും സ​​​മാ​​​ധാ​​​ന​​​വു​​​മാ​​​ണ്. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ സ്ഥി​​​ര​​​ത ഇ​​​തി​​​ന് അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​ണ്.

എ​​​സ്‌​​​സി​​​ഒ അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി ഇ​​​ന്ത്യ സാ​​​ന്പ​​​ത്തി​​​ക സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


“ ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച ശ്രീ​​​ല​​​ങ്ക​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് പ​​​ള്ളി സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നി​​​ട​​​യാ​​​യി. എ​​​വി​​​ടെ​​​യു​​​മു​​​ള്ള നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളു​​​ടെ ജീ​​​വ​​​ൻ ക​​​വ​​​രു​​​ന്ന ഭീ​​​ക​​​ര​​​ത​​​യു​​​ടെ വൃ​​​ത്തി​​​കെ​​​ട്ട മു​​​ഖ​​​മാ​​​ണ​​​വി​​​ടെ കാ​​​ണാ​​​നാ​​​യ​​​ത്. ഭീ​​​ക​​​ര​​​ത​​​യെ നേ​​​രി​​​ടാ​​​ൻ ഇ​​​ടു​​​ങ്ങി​​​യ ചി​​​ന്താ​​​ഗ​​​തി​​​ക​​​ൾ മാ​​​റ്റി​​​നി​​​ർ​​​ത്തി രാ​​​ജ്യ​​​ങ്ങ​​​ൾ ഐ​​​ക്യ​​​ത്തോ​​​ടെ തു​​​ട​​​ര​​​ണം’’-​​​ അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​സ്‌​​​സി​​​ഒ രാ​​​ജ്യ​​​ങ്ങ​​​ൾ വീ​​സാ ച​​​ട്ട​​​ങ്ങ​​​ളി​​​ൽ പ​​​ര​​​സ്പ​​​രം ഇ​​​ള​​​വ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ചു.

റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ളാ​​​ദിമി​​​ർ പു​​​ടി​​​ൻ, ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ്, ഇ​​​റാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​സ​​​ൻ റു​​​ഹാ​​​നി എ​​​ന്നി​​​വ​​​രും സ​​​മ്മേ​​​ള​​​ന​​​വേ​​​ദി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.


ഉപചാരം കൈമാറി മോദിയും ഇമ്രാനും

ബി​​ഷ്കെ​​ക്: ഷാ​​ങ്ഹാ​​യ് ഉ​​ച്ച​​കോ​​ടി​​ക്കി​​ടെ ഉ​​പ​​ചാ​​രം കൈ​​മാ​​റി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​നും. ലീ​​ഡേ​​ഴ്സ് ലോ​​ഞ്ചി​​ൽ​​വ​​ച്ചാ​​യി​​രു​​ന്നു മോ​​ദി​​യും ഇ​​മ്രാ​​നും ക​​ണ്ടു​​മു​​ട്ടി​​യ​​ത്.

ഇ​​ന്ത്യ-​​പാ​​ക് ഉ​​ഭ​​യ​​ക​​ക്ഷി ച​​ർ‌​​ച്ച പു​​ന​​രാ​​രം​​ഭി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ര​​ണ്ടാ​​ഴ്ച മു​​ന്പ് ഇ​​മ്രാ​​ൻ ഖാ​​ൻ മോ​​ദി​​ക്കു ക​​ത്തെ​​ഴു​​തി​​യി​​രു​​ന്നു. 2016 ജ​​നു​​വ​​രി​​യി​​ൽ പ​​ത്താ​​ൻ​​കോ​​ട്ട് വ്യോ​​മ​​താ​​വ​​ള​​ത്തി​​നു നേ​​ർ​​ക്കു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു​​ശേ​​ഷം ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ച​​ർ​​ച്ച ന​​ട​​ത്തി​​യി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.