നെതന്യാഹുവിന്‍റെ ഭാര്യക്കു പിഴശിക്ഷ
നെതന്യാഹുവിന്‍റെ ഭാര്യക്കു പിഴശിക്ഷ
Monday, June 17, 2019 12:50 AM IST
ജ​​റു​​സ​​ലം: പൊ​​തു​​ഖ​​ജ​​നാ​​വി​​ലെ പ​​ണം ദു​​രു​​പ​​യോ​​ഗി​​ച്ച​​തി​​ന് ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി നെ​​ത​​ന്യാ​​ഹു​​വി​​ന്‍റെ ഭാ​​ര്യ സാ​​റാ​​യ്ക്ക് കോ​​ട​​തി 15,000 ഡോ​​ള​​ർ പി​​ഴ​​യി​​ട്ടു. വീ​​ട്ടി​​ൽ പാ​​ച​​ക​​ക്കാ​​ര​​നു​​ണ്ടാ​​യി​​ട്ടും പു​​റ​​ത്തു​​നി​​ന്ന് വ​​ൻ​​തു​​ക മു​​ട​​ക്കി ഭ​​ക്ഷ​​ണം വാ​​ങ്ങി​​യെ​​ന്നാ​​ണ് കേ​​സ്. ഈ​​യി​​ന​​ത്തി​​ൽ ഖ​​ജ​​നാ​​വി​​ന് ഒ​​രു ല​​ക്ഷ​​ത്തി​​ല​​ധി​​കം ഡോ​​ള​​ർ അ​​ധി​​ക​​ച്ചെ​​ല​​വു​​ണ്ടാ​​യി. ജ​​റു​​സ​​ല​​മി​​ലെ വ​​ൻ​​കി​​ട ഇ​​റ്റാ​​ലി​​യ​​ൻ, സു​​ഷി റ​​സ്റ്റോ​​റ​​ന്‍റു​​ക​​ളി​​ൽനി​​ന്നാ​​ണ് നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി ഭ​​ക്ഷ​​ണം ഓ​​ർ​​ഡ​​ർ ചെ​​യ്ത​​ത്. സാ​​റാ കു​​റ്റം സ​​മ്മ​​തി​​ച്ച​​തി​​നാ​​ൽ ചെ​​റി​​യ ശി​​ക്ഷ ന​​ൽ​​കി കേ​​സ് തീ​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു.


സ്വ​​കാ​​ര്യാ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കും ആ​​ഡം​​ബ​​ര​​ത്തി​​നും പൊ​​തു​​പ​​ണം ധൂ​​ർ​​ത്ത​​ടി​​ക്കു​​ന്ന​​താ​​യി സാ​​റാ നെ​​ത​​ന്യാ​​ഹു​​വി​​നെ​​തി​​രേ നേ​​ര​​ത്തെ​​യും ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്നി​​രു​​ന്നു.​​ജീ​​വ​​ന​​ക്കാ​​രോ​​ടു മോ​​ശ​​മാ​​യി പെ​​രു​​മാ​​റി​​യ​​തി​​ന് വി​​ദ്യാ​​ഭ്യാ​​സ മ​​ന​​ഃശാ​​സ്ത്ര​​ജ്ഞകൂ​​ടി​​യാ​​യ സാ​​റാ​​യ്ക്ക് 2016ൽ ​​കോ​​ട​​തി പി​​ഴ​​ശി​​ക്ഷ ന​​ൽ​​കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.