ഇന്ത്യൻ കുടുംബത്തിലെ നാലുപേർ യുഎസിൽ വെടിയേറ്റു മരിച്ചു
ഇന്ത്യൻ കുടുംബത്തിലെ നാലുപേർ യുഎസിൽ വെടിയേറ്റു മരിച്ചു
Tuesday, June 18, 2019 12:48 AM IST
ഡാ​​​ള​​​സ്: യു​​​എ​​​സി​​​ലെ അ​​യോ​​വ സം​​സ്ഥാ​​ന​​ത്തെ ഡാ​​​ള​​​സ് കൗ​​ണ്ടി​​യി​​ൽ ഇ​​ന്ത്യ​​ക്കാ​​ര​​നാ​​യ ഐ​​ടി ഉ​​ദ്യോ​​ഗ​​സ്ഥ​​നും ഭാ​​ര്യ​​യും ര​​ണ്ടു മ​​ക്ക​​ളും അ​​ക്ര​​മി​​ക​​ളു​​ടെ വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. വെ​​​സ്റ്റ്ഡെ​​​ൻ മോ​​​യി​​​ൻ​​​സി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​ണ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ സു​​​ങ്കാ​​​ര (44), ലാ​​​വ​​​ണ്യ സു​​​ങ്കാ​​​ര (41) എ​​​ന്നി​​​വ​​​രെ​​​യും പ​​​തി​​​ന​​​ഞ്ചും പ​​​ത്തും വ​​​യ​​​സാ​​​യ ര​​​ണ്ടു ആ​​ൺ​​മ​​ക്ക​​ളെ​​​യും കൊ​​​ല്ല​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. അ​​യോ​​വ ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റ് ഓ​​ഫ് പ​​ബ്ളി​​ക് സേ​​ഫ്റ്റി​​യി​​ലെ ടെ​​ക്നോ​​ള​​ജി സ​​ർ​​വീ​​സ് ബ്യൂ​​റോ​​യി​​ൽ ഐ​​ടി പ്ര​​ഫ​​ഷ​​ണ​​ലാ​​യി​​രു​​ന്നു ച​​ന്ദ്ര​​ശേ​​ഖ​​റെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ഇ​​​തേ​​​വീ​​​ട്ടി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​വ​​​രാ​​​ണു ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ആ​​​ദ്യം​​​ക​​​ണ്ട​​​ത്. അ​​​തി​​​നു​​​മു​​​ന്പേ അ​​​ക്ര​​​മി​​​ക​​​ൾ ര​​​ക്ഷ​​​പെ​​​ട്ട​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്നു.


വെ​​​ടി​​​യേ​​​റ്റ് ഛിന്ന​​​ഭി​​​ന്ന​​​മാ​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ. ഇ​​​വ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി അ​​​യ​​​ച്ചു. സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​വ​​​ച്ചു​​​ത​​​ന്നെ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു​​​വെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്.​​​കൊ​​​ല​​​പാ​​​ത​​​ക​​​കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല. ഇ​​​തി​​​ലേ​​​ക്കു​​​ള്ള ​​​ഒ​​​രു സൂ​​​ച​​​ന​​​യും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.