ഷി ചിൻപിംഗ് ഉത്തരകൊറിയയിലേക്ക്
ഷി ചിൻപിംഗ് ഉത്തരകൊറിയയിലേക്ക്
Tuesday, June 18, 2019 12:48 AM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് ദ്വി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി വ്യാ​​​ഴാ​​​ഴ്ച ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പ്യോ​​​ഗ്യാം​​​ഗി​​​ലെ​​​ത്തും. കിം ​​​ജോം​​​ഗ് ഉ​​​ന്നി​​​ന്‍റെ ക്ഷ​​​ണ പ്ര​​​കാ​​​ര​​​മാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​ന​​​മെ​​​ന്ന് ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റ് വ​​​ക്താ​​​വ് ഹു ​​​ഷാ​​​വോ​​​മിം​​​ഗ് അ​​​റി​​​യി​​​ച്ചു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ണ്ടാ​​​യി വൈ​​​കാ​​​തെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ-​​​ചൈ​​​നാ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ സ്ഫോ​​​ട​​​ന​​​വും തു​​ട​​ർ​​ന്നു ഭൂ​​ച​​ല​​ന​​വും അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത് അ​​​ല്പം പ​​​രി​​​ഭ്രാ​​​ന്തി പ​​​ര​​​ത്തി.

അ​​​ടു​​​ത്ത​​​യാ​​​ഴ്ച ജ​​​പ്പാ​​​നി​​​ലെ ഒ​​​സാ​​​ക്ക​​​യി​​​ൽ ജി20 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​നി​​​രി​​​ക്കു​​​ന്ന ചി​​​ൻ​​​പിം​​​ഗ് അ​​​തി​​​നു​​​മു​​​ന്പ് പോ​​​ഗ്യാം​​​ഗ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​ന് ഏ​​​റെ പ്രാ​​​ധാ​​​ന്യം ക​​​ല്പി​​​ക്ക​​​പ്പെ​​​ടു​​​ന്നു. വാ​​​ഷിം​​​ഗ്ട​​​ൺ- പോ​​​ഗ്യാം​​​ഗ് ച​​​ർ​​​ച്ച പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് കി​​​മ്മി​​​നെ പ്രേ​​​രി​​​പ്പി​​​ക്കാ​​​ൻ ചി​​​ൻ​​​പിം​​​ഗി​​​നാ​​​യേ​​​ക്കും.


കിം ​​​ഇ​​​തി​​​ന​​​കം നാ​​​ലു ത​​​വ​​​ണ ചൈ​​​ന​​​യി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​ന്നാ​​ൽ പ​​​തി​​​ന്നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഒ​​​രു സ​​​മു​​​ന്ന​​​ത ചൈ​​​നീ​​​സ് നേ​​​താ​​​വ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. വ്യാ​​​ഴാ​​​ഴ്ച​​​യും വെ​​​ള്ളി​​​യാ​​​ഴ്ച​​​യും ചി​​​ൻ​​​പിം​​​ഗ് പ്യോ​​​ഗ്യാം​​​ഗി​​​ലു​​​ണ്ടാ​​​വും. കൊ​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ സ​​​മാ​​​ധാ​​​നം സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ കി​​​മ്മു​​​മാ​​​യി ചി​​​ൻ​​​പിം​​​ഗ് ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു.

യു​​​എ​​​സ്-​​​പ്യോ​​​ഗ്യാം​​​ഗ് ബ​​​ന്ധ​​​ത്തെ സ്വാ​​​ധീ​​​നി​​​ക്കു​​​വാ​​​ൻ ത​​​ങ്ങ​​​ൾ​​​ക്കാ​​​വു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ കൂ​​​ടി​​​യാ​​​ണ് ഒ​​​സാ​​​ക്ക ഉ​​​ച്ച​​​കോ​​​ടി​​​ക്കു മു​​​ന്പ് ചി​​​ൻ​​​പിം​​​ഗ് കി​​​മ്മു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച നി​​​ശ്ച​​​യി​​​ച്ച​​​തെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.