ആശുപത്രിക്കിടക്കയിൽ വൈദികനായ ഫാ. മൈക്കിൾ യാത്രയായി
ആശുപത്രിക്കിടക്കയിൽ വൈദികനായ ഫാ. മൈക്കിൾ യാത്രയായി
Tuesday, June 18, 2019 12:48 AM IST
വാ​ഴ്സോ: ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ അ​ർ​ബു​ദ​രോ​ഗ​വു​മാ​യി മ​ര​ണ​ത്തെ മു​ഖാ​മു​ഖം കാ​ണു​ന്ന​തി​നി​ടെ വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച പോ​ളീ​ഷ് വൈ​ദി​ക​ൻ ഫാ.​മൈ​ക്കി​ൾ ലോ​സ് ലോ​ക​ത്തോ​ടു വി​ട​പ​റ​ഞ്ഞു. വൈ​ദി​ക​നാ​കാ​നു​ള്ള മൈ​ക്കി​ളി​ന്‍റെ അ​തി​യാ​യ ആ​ഗ്ര​ഹം ക​ണ​ക്കി​ലെ​ടു​ത്തു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ പ്ര​ത്യേ​ക അ​നു​വാ​ദ​ത്തോ​ടു​കൂ​ടി ഒ​രേ ദി​വ​സം ഡീ​ക്ക​ൻ പ​ട്ട​വും പൗ​രോ​ഹി​ത്യ പ​ട്ട​വും ഒ​രു​മി​ച്ചു സ്വീ​ക​രി​ച്ച​തു ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

സ​ൺ​സ് ഓ​ഫ് ഡി​വൈ​ൻ പ്രോ​വി​ഡ​ൻ​സ് സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ അം​ഗ​മാ​യി​രു​ന്ന ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് നി​ത്യ​സ​മ്മാ​ന​ത്തി​നാ​യി വി​ളി​ക്ക​പ്പെ​ട്ട​ത്. ലോ​ക​ത്തി​ന്‍റെ ക​ണ്ണു​ന​ന​ച്ച വൈ​ദി​ക​ന്‍റെ വേ​ർ​പാ​ടി​ന്‍റെ വാ​ര്‍ത്ത കോ​ണ്‍ഗ്രി​ഗേ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് സ​ഭാ​നേ​തൃ​ത്വം പു​റ​ത്തു​വി​ട്ട​ത്.

ഒ​രു മാ​സം മു​ൻ​പാ​ണ് ലൂ​യി​ജി ഓ​റി​യോ​ൺ മേ​ജ​ർ സെ​മി​നാ​രി​യി​ല്‍ പ​ഠി​ക്കു​ക​യാ​യി​രു​ന്ന ഫാ. ​മൈ​ക്കി​ൾ ലോ​സി​നു കാ​ൻ​സ​ർ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍ന്നു ചികിത്സ തു​ട​ങ്ങി​യെ​ങ്കി​ലും വൈ​കി​പ്പോ​യി​രു​ന്നു. പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണം എ​ന്ന ഒ​റ്റ ആ​ഗ്ര​ഹം അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.

ഇ​തോ​ടെ വാ​ഴ്സോ​പ്രാ​ഗ് രൂ​പ​ത വ​ത്തി​ക്കാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു. മൈ​ക്കി​ളി​ന്‍റെ ആ​ഗ്ര​ഹം സാ​ധി​ക്കാ​ൻ ഫ്രാ​ന്‍സി​സ് പാ​പ്പ പ്ര​ത്യേ​ക അ​നു​മ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്നു ഇ​ക്ക​ഴി​ഞ്ഞ മേ​യ് 24നു ​ഓ​ങ്കോ​ള​ജി വാ​ർ​ഡി​ലെ കി​ട​ക്ക​യി​ല്‍ അ​ദ്ദേ​ഹം ഡീ​ക്ക​ൻ പ​ദ​വി​യും പൗ​രോ​ഹി​ത്യ​വും ഒ​ന്നി​ച്ചു സ്വീ​ക​രി​ച്ചു. ഇ​തി​നു പി​ന്നാ​ലെ ജൂ​ൺ ഏ​ഴി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​പ്പ​ത്തി​യൊ​ന്നാം പി​റ​ന്നാ​ളി​നു പോ​ളി​ഷ് പ്ര​സി​ഡ​ന്‍റ് ആ​ന്‍ഡ്ര​സെ​ജ് ഡൂ​ഡ മൈ​ക്കി​ൾ ലോ​സി​നെ ആ​ശു​പ​ത്രി​യി​ൽ നേ​രി​ട്ടു എ​ത്തി സ​ന്ദ​ർ​ശി​ച്ച​തും വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.