ഈജിപ്ഷ്യൻ മുൻ പ്രസിഡന്‍റ് മുർസി കോടതിയിൽ കുഴഞ്ഞുവീണു മരിച്ചു
ഈജിപ്ഷ്യൻ മുൻ പ്രസിഡന്‍റ് മുർസി കോടതിയിൽ കുഴഞ്ഞുവീണു മരിച്ചു
Tuesday, June 18, 2019 12:48 AM IST
ക​​​യ്റോ: മു​​​ൻ ഈ​​​ജി​​​പ്ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും മു​​​സ്‌​​​ലിം ബ്ര​​​ദ​​​ർ​​​ഹു​​​ഡ് നേ​​​താ​​​വു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് മു​​​ർ​​​സി(67) കോ​​​ട​​​തി മു​​​റി​​​യി​​​ൽ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ ചാ​​​ര​​​വൃ​​​ത്തി​​​ക്കേ​​​സി​​​ൽ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്പോ​​​ൾ അ​​​ദ്ദേ​​​ഹം പെ​​​ട്ടെ​​​ന്നു മോ​​​ഹാ​​​ത്സ്യ​​​പ്പെ​​​ട്ടു വീ​​​ഴു​​​ക​​​യും ഉ​​​ട​​​ൻ മ​​​രി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഈ​​​ജി​​​പ്ഷ്യ​​​ൻ സ്റ്റേ​​​റ്റ് ടി​​​വി അ​​​റി​​​യി​​​ച്ചു. മൃ​​​ത​​​ദേ​​​ഹം ഹോ​​​സ്പി​​​റ്റ​​​ലി​​​ലേ​​​ക്കു നീ​​​ക്കം ചെ​​​യ്തു.

ഈ​​​ജി​​​പ്തി​​​ൽ ഏ​​​കാ​​​ധി​​​പ​​​ത്യ ഭ​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന ഹോ​​​സ്നി മു​​​ബാ​​​റ​​​ക്ക് ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട ശേ​​​ഷം ജ​​​നാ​​​ധി​​​പ​​​ത്യ​​​രീ​​​തി​​​യി​​​ൽ ന​​​ട​​​ന്ന ആ​​​ദ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ചാ​​​ണു 2012ൽ ​​​മു​​​ർ​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യ​​​ത്. ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ സൈ​​​ന്യം മു​​​ർ​​​സി​​​യെ പു​​​റ​​​ത്താ​​​ക്കി. ബ്ര​​​ദ​​​ർ​​​ഹു​​​ഡി​​​നെ നി​​​രോ​​​ധി​​​ക്കു​​​ക​​​യും മു​​​ർ​​​സി ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി നേ​​​താ​​​ക്ക​​​ളെ ജ​​​യി​​​ലി​​​ൽ അ​​​ട​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. മു​​​ർ​​​സി​​​യു​​​ടെ പേ​​​രി​​​ൽ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളു​​​ണ്ട്.


1951 ഓ​​ഗ​​സ്റ്റ് എ​​ട്ടി​​നാ​​ണു മു​​ർ​​സി​​യു​​ടെ ജ​​ന​​നം. 1960ക​​ളി​​ൽ ക​​യ്റോ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ​​ഠി​​ച്ചു. ഇ​​തി​​നി​​ട​​യി​​ൽ സൈ​​നി​​ക​​സേ​​വ​​നം പൂ​​ർ​​ത്തി​​യാ​​ക്കി. പി​​ന്നീ​​ട് യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് സ​​തേ​​ൺ ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ൽ​​നി​​ന്നു പി​​എ​​ച്ച്ഡി​​യും നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.