എണ്ണടാങ്കർ ആക്രമണം നിസാരമെന്നു ട്രംപ്
എണ്ണടാങ്കർ ആക്രമണം നിസാരമെന്നു ട്രംപ്
Wednesday, June 19, 2019 12:42 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഈ​​യി​​ടെ ഗ​​ൾ​​ഫി​​ൽ എ​​ണ്ണ​​ടാ​​ങ്ക​​റു​​ക​​ൾ​​ക്കു നേ​​രേ ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ പേ​​രി​​ൽ ഇ​​റാ​​നെ​​തി​​രേ യു​​ദ്ധ​​ത്തി​​നി​​ല്ലെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ്. ടൈം ​​വാ​​രി​​ക​​യ്ക്ക് അ​​നു​​വ​​ദി​​ച്ച അ​​ഭി​​മു​​ഖ​​ത്തി​​ലാ​​ണ് ടാ​​ങ്ക​​ർ ആ​​ക്ര​​മ​​ണം നി​​സാ​​ര സം​​ഭ​​വ​​മാ​​യി ട്രം​​പ് ചി​​ത്രീ​​ക​​രി​​ച്ച​​ത്. എ​​ന്നാ​​ൽ ഇ​​റാ​​ൻ അ​​ണ്വാ​​യു​​ധം സ്വാ​​യ​​ത്ത​​മാ​​ക്കു​​ന്ന​​തു ത​​ട​​യാ​​ൻ തീ​​ർ​​ച്ച​​യാ​​യും യു​​ദ്ധം ചെ​​യ്യു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.


പെ​​ന്‍റ​​ഗ​​ണും റി​​പ്പ​​ബ്ലി​​ക്ക​​ന്മാ​​രും പ​​ര​​സ്യ​​മാ​​യി എ​​ടു​​ത്ത നി​​ല​​പാ​​ടി​​നു വി​​രു​​ദ്ധ​​മാ​​ണ് ട്രം​​പി​​ന്‍റെ സ​​മീ​​പ​​നം. ഗ​​ൾ​​ഫി​​ലേ​​ക്ക് ആ​​യി​​രം സൈ​​നി​​ക​​രെ​​ക്കൂ​​ടി അ​​യ​​യ്ക്കു​​മെ​​ന്നു പെ​​ന്‍റ​​ഗ​​ൺ പ്ര​​ഖ്യാ​​പി​​ച്ചു. പ​​ശ്ചി​​മേ​​ഷ്യ​​ൻ എ​​ണ്ണ കൂ​​ടു​​ത​​ൽ ആ​​വ​​ശ്യ​​മു​​ള്ള​​ത് മ​​റ്റു രാ​​ജ്യ​​ക്കാ​​ർ​​ക്കാ​​ണെ​​ന്നും അ​​മേ​​രി​​ക്ക​​യ്ക്ക് വേ​​ണ്ട​​ത്ര എ​​ണ്ണ​​യു​​ണ്ടെ​​ന്നും ട്രം​​പ് സൂ​​ചി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.