ചിൻപിംഗും കിമ്മും കൂടിക്കാഴ്ച നടത്തി
ചിൻപിംഗും കിമ്മും കൂടിക്കാഴ്ച നടത്തി
Friday, June 21, 2019 12:26 AM IST
പ്യോ​​ംഗ്യാം​​ഗ്: ദ്വി​​ദി​​ന സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ഇ​​ന്ന​​ലെ ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ലെ​​ത്തി​​യ ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷി ​​ചി​​ൻ​​പിം​​ഗി​​ന് ഉ​​ജ്വ​​ല വ​​ര​​വേ​​ൽ​​പ് ന​​ൽ​​ക​​പ്പെ​​ട്ടു. ആ​​ണ​​വ പ്ര​​ശ്ന​​ത്തി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ പ്ര​​തി​​ക​​ര​​ണം കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് ചി​​ൻ​​പിം​​ഗു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ നേ​​താ​​വ് കിം ​​ജോം​​ഗ് ഉ​​ൻ പ​​റ​​ഞ്ഞു.

ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ ഒ​​രു ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ന്ന​​ത് പ​​തി​​നാ​​ലു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ്.​​ഇ​​തി​​നു​​മു​​ന്പ് നാ​​ലു ത​​വ​​ണ കി​​മ്മു​​മാ​​യി ചി​​ൻ​​പിം​​ഗ് കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും പ്യോ​​ഗ്യാം​​ഗി​​ൽ എ​​ത്തി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​ന്ന​​ത് ആ​​ദ്യ​​മാ​​ണ്. പ്യോ​​ഗ്യാം​​ഗി​​ലെ​​ത്തി​​യ ചി​​ൻ​​പിം​​ഗി​​ന് 21 ആ​​ചാ​​ര​​വെ​​ടി സ​​ഹി​​ത​​മു​​ള്ള വ​​ര​​വേ​​ല്പ് ല​​ഭി​​ച്ചു. എ​​യ​​ർ​​ചൈ​​നാ വി​​മാ​​ന​​ത്തി​​ൽ​​നി​​ന്നു പു​​റ​​ത്തി​​റ​​ങ്ങി​​യ ചി​​ൻ​​പിം​​ഗും ഭാ​​ര്യ പെം​​ഗ് ലി​​യു​​വാ​​നും ജ​​ന​​ക്കൂ​​ട്ട​​ത്തെ അ​​ഭി​​വാ​​ദ്യം ചെ​​യ്യു​​ന്ന ദൃ​​ശ്യം ചൈ​​നീ​​സ് ടി​​വി സം​​പ്രേ​​ഷ​​ണം ചെ​​യ്തു. ചി​​ൻ​​പിം​​ഗി​​നെ വ​​ര​​വേ​​ല്ക്കാ​​ൻ പ​​തി​​നാ​​യി​​ര​​ത്തോ​​ളം പേ​​ർ തെ​​രു​​വീ​​ഥി​​ക​​ളി​​ൽ നി​​ല​​യു​​റ​​പ്പി​​ച്ചി​​രു​​ന്നു.


ജ​​പ്പാ​​നി​​ലെ ഒ​​സാ​​ക്ക​​യി​​ൽ ജി20 ​​ഉ​​ച്ച​​കോ​​ടി​​ക്കി​​ടെ അ​​ടു​​ത്ത​​യാ​​ഴ്ച പ്ര​​സി​​ഡ​​ന്‍റ് ട്രം​​പു​​മാ​​യി ചി​​ൻ​​പിം​​ഗ് ച​​ർ​​ച്ച ന​​ട​​ത്താ​​നി​​രി​​ക്കു​​ക​​യാ​​ണ്. അ​​തി​​നു​​മു​​ന്പു ന​​ട​​ന്ന ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന് ഏ​​റെ പ്രാ​​ധാ​​ന്യം ക​​ല്പി​​ക്ക​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.