ഗൾഫിൽ യുഎസ് ഡ്രോൺ ഇറാൻ വെടിവച്ചിട്ടു
ഗൾഫിൽ യുഎസ് ഡ്രോൺ  ഇറാൻ വെടിവച്ചിട്ടു
Friday, June 21, 2019 12:26 AM IST
ടെ​​​​ഹ്റാ​​​​ൻ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​ന്യ​​ത്തി​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണ ഡ്രോ​​​​ൺ (പൈ​​​ല​​​റ്റി​​​ല്ലാ വി​​​മാ​​​നം) ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​നു സ​​​മീ​​​പം അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ വ്യോ​​​മ​​​മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡു​​​ക​​​ൾ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ക​​​ർ​​​ത്തു. ഇ​​​തോ​​​ടെ ഗ​​​ൾ​​​ഫി​​​ലെ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഏ​​​ത് അ​​​ത്യാ​​​ധു​​​നി​​​ക ആ​​​യു​​​ധ​​​വും ത​​​ക​​​ർ​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ണ്ടെ​​​ന്നും ത​​​ങ്ങ​​​ളെ ആ​​​ക്ര​​​മി​​​ച്ചാ​​​ൽ യു​​​ദ്ധ​​​ത്തി​​​നു മ​​​ടി​​​ക്കി​​​ല്ലെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​യ്ക്കു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കു​​​ക​​​യാ​​​ണ് ഡ്രോ​​​ൺ വീ​​​ഴ്ത്തി​​​യ​​​തി​​​ലൂ​​​ടെ ഇ​​​റാ​​​ൻ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ഇ​​​റാ​​​ൻ മി​​​സൈ​​​ൽ പ്ര​​​യോ​​​ഗി​​​ച്ച് ഡ്രോ​​​ൺ വീ​​​ഴ്ത്തി​​​യെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ൺ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ വൈ​​​റ്റ്ഹൗ​​​സി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​യോ​​​ഗം വി​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്.

സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പാ​​​ട്രി​​​ക് ഷ​​​ന​​​ഹാ​​​നും പു​​​തു​​​താ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ആ​​​ക്ടിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്ക് എ​​​സ്പ​​​റും സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ​​​യും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

ഇ​​തേ​​സ​​മ​​യം, ഇ​​റാ​​ന്‍റെ വ്യോ​​മാ​​തി​​ർ​​ത്തി​​യി​​ൽ ക​​ട​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് തെ​​​​ക്ക​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യാ​​​​യ ഹോ​​​​ർ​​​​മോ​​​​സ്ഗ​​​​നി​​​​ൽ യു​​​​എ​​​​സ് സേ​​​​ന​​​​യു​​​​ടെ ആ​​​​ർ​​​​ക്യു-4 ഗ്ലോ​​​​ബ​​​​ൽ ഹ്വാ​​​​ക്ക് ഡ്രോ​​​​ൺ വീ​​​​ഴ്ത്തി​​​​യ​​​​തെ​​​​ന്ന് ഇ​​​​റാ​​​​നി​​​​ലെ വി​​​​പ്ല​​​​വ​​​​ഗാ​​​​ർ​​​​ഡ് വ​​​ക്താ​​​വ് അ​​​​റി​​​​യി​​​​ച്ചു.


അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു​​​​ള്ള വ്യ​​​​ക്ത​​​​മാ​​​​യ മു​​​​ന്ന​​​​റി​​​​യി​​​​പ്പാ​​​​ണി​​​​തെ​​​​ന്ന് ജ​​​​ന​​​​റ​​​​ൽ ഹു​​​​സൈ​​​​ൻ സ​​​​ലാ​​​​മി പ​​​​റ​​​​ഞ്ഞു. ഏ​​​​തെ​​​​ങ്കി​​​​ലും രാ​​​​ജ്യ​​​​വു​​​​മാ​​​​യി യു​​​​ദ്ധ​​​​ത്തി​​​​ന് ഇ​​​​റാ​​​​നു താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ല. എ​​​​ന്നാ​​​​ൽ ത​​​​ങ്ങ​​​​ൾ യു​​​​ദ്ധ​​​​ത്തി​​​​നു സ​​​​ജ്ജ​​​​രാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ഇ​​​​റാ​​​​നും അ​​​​മേ​​​​രി​​​​ക്ക​​​​യും ത​​​​മ്മി​​​​ലു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷം വ​​​​ർ​​​​ധി​​​​ക്കാ​​​​ൻ ഈ ​​​​സം​​​​ഭ​​​​വം ഇ​​​​ട​​​​യാ​​​​ക്കി​​​​യേ​​​​ക്കു​​​​മെ​​​​ന്നു ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്നു. ഒ​​​​രാ​​​​ഴ്ച മു​​​​ന്പ് ഒ​​​​മാ​​​​ൻ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ൽ ര​​​​ണ്ട് എ​​​​ണ്ണടാ​​​​ങ്ക​​​​റു​​​​ക​​​​ൾ​​​​ക്കു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ ഇ​​​​റാ​​​​നാ​​​​ണെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു. എ​​​​ന്നാ​​​​ൽ ഇ​​​​റാ​​​​ൻ നി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഇ​​​​റാ​​​​ന്‍റെ ഭീ​​​​ഷ​​​​ണി നേ​​​​രി​​​​ടാ​​​​നെ ന്നു പ​​​​റ​​​​ഞ്ഞ് ഗ​​​​ൾ​​​​ഫി​​​​ലേ​​​​ക്ക് അ​​​​മേ​​​​രി​​​​ക്ക യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​കളും ബോം​​​​ബ​​​​ർ വി​​​​മാ​​​​ന​​​​ങ്ങ​​​​ളും പേട്രിയറ്റ് മിസൈലുകളും കൂ​​​​ടു​​​​ത​​​​ൽ സൈ​​​​നി​​​​ക​​​​രെ​​​​യും അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.