35 പേരുള്ള യുഎസ് വിമാനത്തെ ആക്രമിക്കാതെ വിട്ടെന്ന് ഇറാൻ
Saturday, June 22, 2019 2:37 AM IST
ടെ​​ഹ്റാ​​ൻ: മി​​സൈ​​ൽ പ്ര​​യോ​​ഗി​​ച്ചു വീ​​ഴ്ത്തി​​യ യു​​എ​​സി​​ന്‍റെ സൈ​​നി​​ക ഡ്രോ​​ണി​​നൊ​​പ്പം 35 പേ​​ർ സ​​ഞ്ച​​രി​​ച്ച പി-8 ​​അ​​മേ​​രി​​ക്ക​​ൻ വി​​മാ​​ന​​വും ഉ​​ണ്ടാ​​യി​​രു​​ന്നെ​​ന്നും എ​​ന്നാ​​ൽ ഡ്രോ​​ണി​​നെ മാ​​ത്ര​​മേ ത​​ങ്ങ​​ൾ ല​​ക്ഷ്യ​​മി​​ട്ടു​​ള്ളു​​വെ​​ന്നും ഇ​​റാ​​ൻ വ്യ​​ക്ത​​മാ​​ക്കി.

ര​​ണ്ടു വി​​മാ​​ന​​ങ്ങ​​ളും ഇ​​റാ​​ന്‍റെ വ്യോ​​മാ​​തി​​ർ​​ത്തി​​യി​​ൽ ക​​ട​​ന്നു​​വെ​​ങ്കി​​ലും 35 പേ​​രു​​ള്ള വി​​മാ​​ന​​ത്തെ ആ​​ക്ര​​മി​​ക്കാ​​തെ വി​​ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ഇ​​സ്‌​​ലാ​​മി​​ക വി​​പ്ള​​വ ഗാ​​ർ​​ഡ് ക​​മാ​​ൻ​​ഡ​​ർ ബ്രി​​ഗേ​​ഡി​​യ​​ർ ജ​​ന​​റ​​ൽ അ​​മി​​ർ അ​​ലി പ​​റ​​ഞ്ഞു. വെ​​ടി​​വ​​ച്ചി​​ട്ട ഡ്രോ​​ണി​​ന്‍റെ ഏ​​താ​​നും ഭാ​​ഗ​​ങ്ങ​​ൾ വീ​​ണ്ടെ​​ടു​​ത്ത​​ത് ഇ​​റാ​​ൻ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചു. ഇ​​റാ​​നെ​​തി​​രേ ആ​​ക്ര​​മ​​ണം ആ​​സ​​ന്ന​​മാ​​ണെ​​ന്നു കാ​​ണി​​ച്ച് ഒ​​മാ​​ൻ മു​​ഖേ​​ന അ​​മേ​​രി​​ക്ക മു​​ന്ന​​റി​​യി​​പ്പു സ​​ന്ദേ​​ശം ന​​ൽ​​കി​​യെ​​ന്ന റോ​​യി​​ട്ടേ​​ഴ്സ് വാ​​ർ​​ത്ത അ​​ടി​​സ്ഥാ​​നര​​ഹി​​ത​​മാ​​ണെ​​ന്ന് ഇ​​റാ​​ന്‍റെ ദേ​​ശീ​​യ സു​​ര​​ക്ഷാ​​സ​​മി​​തി വ​​ക്താ​​വ് കെ​​യ്‌​​വ​​ൻ ഖോ​​ർ​​സാ​​വി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.