ഇറാനെ ആക്രമിക്കാൻ ധൃതിയില്ലെന്നു ട്രംപ്
ഇറാനെ ആക്രമിക്കാൻ ധൃതിയില്ലെന്നു ട്രംപ്
Saturday, June 22, 2019 2:37 AM IST
വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ൺ ​​​ഡി​​​​​​സി: യു​​​​​​എ​​​​​​സ് ഡ്രോ​​​​​​ൺ വീ​​​​​​ഴ് ത്തി​​​​​​യ​​​​​​തി​​​​​​നു പ്ര​​​​​​തി​​​​​​കാ​​​​​​ര​​​​​​മാ​​​​​​യി ഇ​​​​​​റാ​​​​​​നി​​​​​​ൽ ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്താ​​​​​​ൻ താ​​​​​​ൻ ഉ​​​​​​ത്ത​​​​​​ര​​​​​​വു കൊ​​​​​​ടു​​​​​​ത്തി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്നും നി​​​​​​ശ്ചി​​​​​​ത സ​​​​​​മ​​​​​​യ​​​​​​ത്തി​​​​​​നു പ​​​​​​ത്തു​​​​​​മി​​​​​​നി​​​​​​റ്റു മു​​​​​​ന്പു മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ഉ​​​​​​ത്ത​​​​​​ര​​​​​​വു പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ച്ച​​​​​​തെ​​​​​​ന്നും യു​​എ​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​​​​​പ്.

മി​​​​​​സൈ​​​​​​ൽ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ മൂ​​​​​​ന്നു സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ൾ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​നു പെ​​​​​​ന്‍റ​​​​​​ഗ​​​​​​ൺ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്തി​​​​​​രു​​​​​​ന്നു. വി​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും ചെ​​​​​​യ്തു.​​​ എ​​​​​​ത്ര​​​​​​പേ​​​​​​ർ മ​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്ന് താ​​​​​​ൻ ഒ​​​​​​രു ജ​​​​​​ന​​​​​​റ​​​​​​ലി​​​​​​നോ​​​​​​ട് ചോ​​​​​​ദി​​​​​​ച്ചു.150 പേ​​​​​​ർ എ​​​​​​ന്ന് ഉ​​​​​​ത്ത​​​​​​രം കി​​​​​​ട്ടി. കൈ​​​​​​യോ​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​നു​​​​​​ള്ള ഉ​​​​​​ത്ത​​​​​​ര​​​​​​വു റ​​​​​​ദ്ദാ​​​​​​ക്കി. ആ​​​​​​ളി​​​​​​ല്ലാ വി​​​​​​മാ​​​​​​നം വീ​​​​​​ഴ്ത്തി​​​​​​യ​​​​​​തി​​​​​​ന് ഇ​​​​​​ത്ര വ​​​​​​ലി​​​​​​യ തി​​​​​​രി​​​​​​ച്ച​​​​​​ടി ശ​​​​​​രി​​​​​​യ​​​​​​ല്ലെ​​​​​​ന്നു ട്രം​​​​​​പ് പ​​​​​​റ​​​​​​ഞ്ഞു.ഇ​​​​​​റാ​​​​​​നി​​​​​​ൽ ബോം​​​​​​ബി​​​​​​ടാ​​​​​​ൻ ധൃ​​​​​​തി​​​​​​യി​​​​​​ല്ലെ​​​​​​ന്നും ട്രം​​​​​​പ് ട്വീ​​​​​​റ്റു ചെ​​​​​​യ്തു. സാ​​​​​​ന്പ​​​​​​ത്തി​​​​​​ക ഉ​​​​​​പ​​​​​​രോ​​​​​​ധം ഇ​​​​​​റാ​​​​​​നെ ശ​​​​​​രി​​​​​​ക്കും ഞെ​​​​​​രു​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. ഇ​​​​​​ന്ന​​​​​​ലെ കൂ​​​​​​ടു​​​​​​ത​​​​​​ൽ ഉ​​​​​​പ​​​​​​രോ​​​​​​ധം ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി.


ഇ​​​​​​റാ​​​​​​ൻ പ്ര​​​​​​ശ്ന​​​​​​ത്തി​​​​​ലെ ട്രം​​​​​​പി​​​​​​ന്‍റെ ട്വീ​​​​​​റ്റു​​​​​​ക​​​​​​ൾ ഒ​​​​​​രു പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​​​​​ൽ നി​​​​​​ന്ന് പ്രതീക്ഷിക്കുന്നതല്ലെന്നു ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ണി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു. പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യ​​​​​​ൻ ന​​​​​​യ​​​​​​ത്തി​​​​​​ൽ വൈ​​​​​​റ്റ് ഹൗ​​​​​​സി​​​​​​ൽ ഉ​​​​​​ള്ള ഭി​​​​​​ന്ന​​​​​​ത​​​​​​യി​​​​​​ലേ​​​​​​ക്ക് വെ​​​​​​ളി​​​​​​ച്ചം വീ​​​​​​ശു​​​​​​ന്ന​​​​​​വ​​​​​​യാ​​​​​​ണി​​​​​​ത്. ദേ​​​​​​ശീ​​​​​​യ സു​​​​​​ര​​​​​​ക്ഷാ ഉ​​​​​​പ​​​​​​ദേ​​​​​​ഷ്ടാ​​​​​​വ് ജോ​​​​​​ൺ ബോ​​​​​​ൾ​​​​​​ട്ട​​​​​​നും സ്റ്റേ​​​​​​റ്റ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി മൈ​​​​​​ക്ക് പോം​​​​​​പി​​​​​​യോ​​​​​​യും കൂ​​​​​​ടു​​​​​​ത​​​​​​ൽ ശ​​​​​​ക്ത​​​​​​മാ​​​​​​യ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ വേ​​​​​​ണ​​​​​​മെ​​​​​​ന്നു വാ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ സൈ​​​​​​നി​​​​​​ക സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് പോ​​​​​​ക​​​​​​രു​​​​​​തെ​​​​​​ന്ന അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​ക്കാ​​​​​​രു​​​​​​മു​​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.