2020 മുതൽ ഷെങ്കൻ വീസ ഫീസ് നിരക്ക് കൂടും
2020 മുതൽ  ഷെങ്കൻ വീസ  ഫീസ് നിരക്ക് കൂടും
Tuesday, June 25, 2019 1:23 AM IST
ബ​ർ​ളി​ൻ: 2020 ജ​നു​വ​രി മു​ത​ൽ യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഷെ​ങ്ക​ൻ വീ​സ​യ്ക്ക് ഉ​യ​ർ​ന്ന ഫീ​സ് ന​ൽ​കേ​ണ്ടി വ​രും. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കൗ​ണ്‍സി​ലാ​ണ് പു​തി​യ നി​ര​ക്കി​ന്‍റെ അ​ന്തി​മ അ​നു​മ​തി പ്ര​ഖ്യാ​പി​ച്ച​ത്.

60 യൂ​റോ​യി​ൽ നി​ന്ന് 80 യൂ​റോ​യാ​ണ് വ​ർ​ധ​ന​യെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കൗ​ണ്‍സി​ലി​ന്‍റെ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്ക് വീ​സ പ്രോ​സ​സിം​ഗി​ന് സാ​ന്പ​ത്തി​ക ബാ​ധ്യ​ത കൂ​ടി​യ​തി​നാ​ലാ​ണ് ഫീ​സ് ഉ​യ​ർ​ത്തി​യ​ത്.

ഷെ​ങ്ക​ൻ വീ​സ​യി​ൽ ബെ​ൽ​ജി​യം, ഡെ​ൻ​മാ​ർ​ക്ക്, ജ​ർ​മ​നി, എ​സ്തോ​ണി​യ, ഫി​ൻ​ലാ​ൻ​ഡ്, ഫ്രാ​ൻ​സ്, ഗ്രീ​സ്, ഐ​സ്‌ലന്‍റ്, ഇ​റ്റ​ലി, ലാ​ത്വി​യ, ലി​സ്റ്റ​ൻ​സ്റ്റൈ​ൻ(​നോ​ണ്‍ ഇ​യു), ലി​ത്വാ​നി​യ, ലു​ക്സം​ബ​ർ​ഗ്, മാ​ൾ​ട്ട, നെ​ത​ർ​ലാ​ന്‍റ്സ്, നോ​ർ​വേ, ഓ​സ്ട്രി​യ, പോ​ള​ണ്ട്, പോ​ർ​ച്ചു​ഗ​ൽ, സ്വീ​ഡ​ൻ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്(​നോ​ണ്‍ ഇ​യു), സ്ലൊ​വാ​ക്യ, സ്ലൊ​വേ​നി​യ, സ്പെ​യി​ൻ, ചെ​ക്ക് റി​പ്പ​ബ്ലി​ക്, ഹം​ഗ​റി എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ഷെ​ങ്ക​ൻ സോ​ണി​ൽ യാ​ത്ര​ചെ​യ്യാം. അ​യ​ർ​ല​ൻഡ് യൂറോ​പ്യ​ൻ യൂ​ണി​യ​നി​ൽ അം​ഗ​മാ​ണെ​ങ്കി​ലും ഷെ​ങ്ക​ൻ​സോ​ണി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​തു​കൊ​ണ്ട് ഷെ​ങ്ക​ൻ വീ​സ​യി​ൽ യാ​ത്ര ചെ​യ്യാ​നാ​വി​ല്ല.


ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.