നോട്ടർഡാം; തീപിടിച്ചതു സിഗരറ്റു കുറ്റിയിൽ നിന്ന്‍്?
നോട്ടർഡാം; തീപിടിച്ചതു  സിഗരറ്റു  കുറ്റിയിൽ നിന്ന്‍്?
Thursday, June 27, 2019 1:20 AM IST
പാ​​രീ​​സ്: നോ​​ട്ട​​ർ​​ഡാം ക​​ത്തീ​​ഡ്ര​​ലി​​നു തീ​​പി​​ടി​​ച്ച​​ത് സി​​ഗ​​ര​​റ്റു കു​​റ്റി​​യി​​ൽ​​നി​​ന്നാ​​വാ​​മെ​​ന്ന് നി​​ഗ​​മ​​നം. വൈ​​ദ്യു​​തി ഷോ​​ർ​​ട്ട് സ​​ർ​​ക്യൂ​​ട്ടും കാ​​ര​​ണ​​മാ​​വാം. ഏ​​താ​​യാ​​ലും ഇ​​തി​​നു പി​​ന്നി​​ൽ ക്രി​​മി​​ന​​ലു​​ക​​ളു​​ടെ കൈ​​യി​​ല്ലെ​​ന്ന് ഏ​​താ​​ണ്ടു വ്യ​​ക്ത​​മാ​​ണെ​​ന്ന് പാ​​രീ​​സ് പ്രോ​​സി​​ക്യൂ​​ട്ട​​ർ​​മാ​​ർ ഇ​​ന്ന​​ലെ വ്യ​​ക്ത​​മാ​​ക്കി.

ഏ​​പ്രി​​ലി​​ൽ ഉ​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​നു​​ശേ​​ഷം ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച മാ​​ത്ര​​മാ​​ണ് അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് ക​​ത്തീ​​ഡ്ര​​ലി​​നു​​ള്ളി​​ൽ ക​​ട​​ന്ന് വി​​ശ​​ദ പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​നാ​​യ​​ത്. തീ​​കെ​​ടു​​ത്താ​​ൻ വ​​ൻ​​തോ​​തി​​ൽ വെ​​ള്ളം ഉ​​പ​​യോ​​ഗി​​ച്ച​​തു മൂ​​ല​​വും തീ​​യു​​ടെ ശ​​ക്തി മൂ​​ല​​വും മി​​ക്ക​​വാ​​റും തെ​​ളി​​വു​​ക​​ൾ ന​​ശി​​ച്ചു.

എ​​ന്നാ​​ൽ തീ​​പി​​ടി​​ത്ത സ​​മ​​യ​​ത്ത് ക​​ത്തീ​​ഡ്ര​​ലി​​ന്‍റെ ന​​വീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ട്ടി​​രു​​ന്ന ജോ​​ലി​​ക്കാ​​ർ ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി പേ​​രെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ചോ​​ദ്യം ചെ​​യ്തു. ക​​ത്തീ​​ഡ്ര​​ൽ പ​​രി​​സ​​ര​​ത്തു​​നി​​ന്ന് സി​​ഗ​​ര​​റ്റ് കു​​റ്റി​​ക​​ൾ ക​​ണ്ടെ​​ടു​​ത്തു. പു​​ക​​വ​​ലി നി​​രോ​​ധി​​ച്ചി​​രു​​ന്നി​​ട്ടും സി​​ഗ​​ര​​റ്റ് കു​​റ്റി​​ക​​ൾ കാ​​ണാ​​നി​​ട​​യാ​​യ സം​​ഭ​​വം ഗൗ​​ര​​വ​​പൂ​​ർ​​വം പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്. സി​​ഗ​​ര​​റ്റി​​ൽ നി​​ന്നു തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യെ​​ന്ന നി​​ഗ​​മ​​ന​​വും ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണെ​​ന്ന് ഒ​​രു പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞു.

ക​​ത്തി​​ന​​ശി​​ച്ച ഗോ​​പു​​ര​​ത്തി​​ൽ വൈ​​ദ്യു​​തി കൊ​​ണ്ടു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മ​​ണി​​ക​​ളും മ​​റ്റ് ഇ​​ല​​ക്ട്രി​​ക്ക​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും ലൈ​​നു​​ക​​ളും ഉ​​ണ്ടാ​​യി​​രു​​ന്നു. ഷോ​​ർ​​ട്ട് സ​​ർ​​ക്യൂ​​ട്ടു മൂ​​ലം തീ​​യു​​ണ്ടാ​​വാ​​നു​​ള്ള സാ​​ധ്യ​​ത​​യും ത​​ള്ളു​​ന്നി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.