പ്യോഗ്യാംഗും യുഎസും രഹസ്യ ചർച്ചയിലെന്ന്
പ്യോഗ്യാംഗും യുഎസും രഹസ്യ ചർച്ചയിലെന്ന്
Thursday, June 27, 2019 1:20 AM IST
സി​​യൂ​​ൾ: മൂ​​ന്നാം കിം-​​ട്രം​​പ് ഉ​​ച്ച​​കോ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ, യു​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ര​​ഹ​​സ്യ ച​​ർ​​ച്ച ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്ന് ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് മൂ​​ൺ ജേ ​​ഇ​​ൻ. ഹാ​​നോ​​യി ഉ​​ച്ച​​കോ​​ടി​​യി​​ൽ​​നി​​ന്നു ട്രം​​പ് വാ​​ക്കൗ​​ട്ടു ന​​ട​​ത്തി​​യ​​ശേ​​ഷം ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ൽ പ​​ര​​സ്യ​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യി​​ട്ടി​​ല്ല. എ​​ന്നാ​​ൽ ട്രം​​പും കി​​മ്മും ത​​മ്മി​​ൽ അ​​തി​​നു​​ശേ​​ഷ​​വും ക​​ത്തു​​ക​​ൾ കൈ​​മാ​​റി​​യി​​ട്ടു​​ണ്ട്. ഹാ​​നോ​​യി ഉ​​ച്ച​​കോ​​ടി പ​​രാ​​ജ​​യ​​മാ​​ണെ​​ന്നു താ​​ൻ വി​​ല​​യി​​രു​​ത്തു​​ന്നി​​ല്ലെ​​ന്നു മൂ​​ൺ പ​​റ​​ഞ്ഞു.

പ​​ര​​സ്പ​​രം മ​​ന​​സി​​ലാ​​ക്കാ​​ൻ ഇ​​രു​​കൂ​​ട്ട​​ർ​​ക്കും സാ​​ധി​​ച്ചു. ആ​​ണ​​വ നി​​രാ​​യു​​ധീ​​ക​​ര​​ണ​​വും കൊ​​റി​​യ​​ൻ മേ​​ഖ​​ല​​യി​​ലെ സ​​മാ​​ധാ​​ന​​വും ഒ​​ന്നോ ര​​ണ്ടോ ഉ​​ച്ച​​കോ​​ടി കൊ​​ണ്ടു സാ​​ധി​​ക്കാ​​മെ​​ന്നു ക​​രു​​തു​​ന്ന​​ത് വ്യാ​​മോ​​ഹ​​മാ​​ണെ​​ന്നു മൂ​​ൺ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ഹാ​​നോ​​യി ച​​ർ​​ച്ച​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​വും യു​​എ​​സും ഉ​​ത്ത​​ര​​കൊ​​റി​​യ​​യും ത​​മ്മി​​ൽ ഭാ​​വി​​യി​​ൽ സം​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഹാ​​നോ​​യി ഉ​​ച്ച​​കോ​​ടി​​ക്കു​​ശേ​​ഷ​​വും ട്രം​​പും കി​​മ്മും ത​​മ്മി​​ൽ ന​​ല്ല ബ​​ന്ധ​​മാ​​ണു പു​​ല​​ർ​​ത്തു​​ന്ന​​തെ​​ന്നും മൂ​​ൺ ചൂ​​ണ്ടി​​ക്കാ​​ട്ടി.


ശ​​നി​​യാ​​ഴ്ച മൂ​​ൺ ജേ ​​ഇ​​ന്നു​​മാ​​യി ച​​ർ​​ച്ച​​യ്ക്ക് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് സി​​യൂ​​ളി​​ലെ​​ത്തു​​ന്നു​​ണ്ട്. മൂ​​ണു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ ആ​​ണ​​വ പ്ര​​ശ്ന​​വും ച​​ർ​​ച്ചാ​​വി​​ഷ​​യ​​മാ​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.