യുഎസ്-യുകെ നയതന്ത്രപ്പോരു മുറുകി
Tuesday, July 9, 2019 11:26 PM IST
ല​​ണ്ട​​ൻ: ത​​ന്നെ വി​​മ​​ർ​​ശി​​ച്ച യു​​എ​​സി​​ലെ യു​​കെ സ്ഥാ​​ന​​പ​​തി​​ക്കും അ​​ദ്ദേ​​ഹ​​ത്തെ പി​​ന്തു​​ണ​​ച്ച പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ​​യ്ക്കും എ​​തി​​രേ ട്രം​​പ് പ​​ര​​സ്യ​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യ​​ത് ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ബ​​ന്ധ​​ത്തെ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ച്ചേ​​ക്കു​​മെ​​ന്നു റി​​പ്പോ​​ർ​​ട്ട്. സ്ഥാ​​ന​​പ​​തി കിം ​​ദോ​​റാ​​ക് ബ്രി​​ട്ട​​നി​​ലേ​​ക്ക​​യ​​ച്ച കേ​​ബി​​ൾ സ​​ന്ദേ​​ശ​​ത്തി​​ൽ ട്രം​​പ് ക​​ഴി​​വു​​കെ​​ട്ട​​വ​​നാ​​ണെ​​ന്നു പ​​റ​​ഞ്ഞ​​താ​​ണ് പ്ര​​ശ്ന​​മാ​​യ​​ത്.

ട്രം​​പി​​ന്‍റെ ഭ​​ര​​ണം കാ​​ര്യ​​ക്ഷ​​മ​​മ​​ല്ല, ന​​യ​​ത​​ന്ത്ര​​ത​​ല​​ത്തി​​ൽ പ​​രാ​​ജ​​യ​​മാ​​ണ് തു​​ട​​ങ്ങി​​യ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട സ​​ന്ദേ​​ശ​​ങ്ങ​​ൾ ബ്രി​​ട്ടീ​​ഷ് പ​​ത്രം ചോ​​ർ​​ത്തി പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി​​യ​​താ​​ണ് പ്ര​​ശ്ന​​മാ​​യ​​ത്. എ​​നി​​ക്ക് സ്ഥാ​​ന​​പ​​തി​​യെ അ​​റി​​യി​​ല്ല. അ​​യാ​​ൾ് പ​​ന്പ​​ര​​വി​​ഡ്ഢി​​യാ​​ണെ​​ന്നാ​​ണ് എ​​നി​​ക്കു കി​​ട്ടി​​യ റി​​പ്പോ​​ർ​​ട്ട്. ഇ​​നി അ​​യാ​​ളു​​മാ​​യി ഇ​​ട​​പാ​​ടി​​ല്ല- ട്രം​​പ് ട്വീ​​റ്റു ചെ​​യ്തു. വൈ​​റ്റ് ഹൗ​​സി​​ലെ ഒ​​രു ച​​ട​​ങ്ങി​​നു നേ​​ര​​ത്തെ കിം​​ദോ​​റാ​​ക്കി​​നു ന​​ൽ​​കി​​യ ക്ഷ​​ണം ട്രം​​പ് ഇ​​ട​​പെ​​ട്ട് റ​​ദ്ദാ​​ക്കു​​ക​​യും ചെ​​യ്തു.


ഇ​​തി​​നു പു​​റ​​മേ പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ​​യ്ക്ക് എ​​തി​​രേ​​യും ട്രം​​പ് രൂ​​ക്ഷ​​വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ത്തി. ബ്രെ​​ക്സി​​റ്റ് പ്ര​​ശ്ന​​ത്തി​​ൽ അ​​വ​​രും അ​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ളും എ​​ന്തെ​​ല്ലാം കു​​ഴ​​പ്പ​​ങ്ങ​​ളാ​​ണു വ​​രു​​ത്തി​​വ​​ച്ച​​ത്. ബ്രെ​​ക്സി​​റ്റ് എ​​ങ്ങ​​നെ കൈ​​കാ​​ര്യം ചെ​​യ്യ​​ണ​​മെ​​ന്നു ഞാ​​ൻ അ​​വ​​രോ​​ടു പ​​റ​​ഞ്ഞ​​താ​​ണ്. എ​​ന്നാ​​ൽ അ​​വ​​ർ കേ​​ട്ടി​​ല്ല- ട്രം​​പ് ട്വീ​​റ്റു ചെ​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.