ലൂയിസിയാനയിൽഅടിയന്തരാവസ്ഥ
ലൂയിസിയാനയിൽഅടിയന്തരാവസ്ഥ
Friday, July 12, 2019 11:48 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ​​​ഡി​​​സി: ബാ​​​രി കൊ​​​ടു​​​ങ്കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ലൂ​​​യി​​​സി​​​യാ​​​ന സം​​​സ്ഥാ​​​ന​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. മ​​​ണി​​​ക്കൂ​​​റി​​​ൽ 80 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ൽ കാ​​​റ്റു വീ​​​ശാ​​​നി​​​ട​​​യു​​​ണ്ട്. ക​​​ന​​​ത്ത​​​ മ​​​ഴ​​​യു​​​മു​​​ണ്ടാ​​​വും.

ബോ​​​ട്ടു​​​ക​​​ളും ര​​​ക്ഷാ​​​ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​യി നാ​​​ഷ​​​ണ​​​ൽ ഗാ​​​ർ​​​ഡ്സി​​​നെ സം​​​സ്ഥാ​​​ന​​​ത്തു വി​​​ന്യ​​​സി​​​ച്ചു.​​​ മി​​​സി​​​സി​​​പ്പി ന​​​ദി​​​യി​​​ൽ ജ​​​ല​​​നി​​​ര​​​പ്പ് ഉ​​​യ​​​ർ​​​ന്നു.​​​ ന്യൂ​​​ഓ​​​ർ​​​ലി​​​യ​​​ൻ​​​സി​​​ൽ പ്ര​​​ള​​​യ​​​ത്തി​​​നു സാ​​​ധ്യ​​​ത​​​യു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തു ചി​​​ലേ​​​ട​​​ങ്ങ​​​ളി​​​ൽ 63 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ​​​വ​​​രെ മ​​​ഴ പെ​​​യ്യു​​​മെ​​​ന്നാ​​​ണു മു​​​ന്ന​​​റി​​​യി​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.