കാബൂൾ വാഴ്സിറ്റിക്കു സമീപം സ്ഫോടനം; എട്ടു മരണം
കാബൂൾ വാഴ്സിറ്റിക്കു സമീപം സ്ഫോടനം; എട്ടു മരണം
Saturday, July 20, 2019 12:27 AM IST
കാ​​​ബൂ​​​ൾ: കാ​​​ബൂ​​​ൾ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ ക​​​വാ​​​ട​​​ത്തി​​​നു വെ​​​ളി​​​യി​​​ലു​​​ണ്ടാ​​​യ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് എ​​​ട്ടു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 27 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ജ​​​ഡ്ജി നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​നാ​​​യി നി​​​ര​​​വ​​​ധി അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ ല​​​ക്ഷ്യംവ​​​ച്ചാ​​യി​​രു​​ന്നോ ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നു സം​​​ശ​​​യ​​​മു​​​ണ്ട്.താ​​​ലി​​​ബാ​​​നും ഐ​​​എ​​​സി​​​നും സ്വാ​​​ധീ​​​ന​​​മു​​​ള്ള മേ​​​ഖ​​​ല​​​യാ​​​ണി​​​വി​​​ടം. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഒ​​​രു ഗ്രൂ​​​പ്പും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല.


ഇ​​തി​​നി​​ടെ വ്യാ​​ഴാ​​ഴ്ച കാ​​ണ്ഡ​​ഹാ​​റി​​ലെ പോ​​ലീ​​സ് ആ​​സ്ഥാ​​ന​​ത്തി​​നു നേ​​ർ​​ക്ക് താ​​ലി​​ബാ​​ൻ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ എ​​ണ്ണം 12 ആ​​യെ​​ന്ന് അ​​ധി​​കൃ​​ത​​ർ സ്ഥി​​രീ​​ക​​രി​​ച്ചു. മ​​രി​​ച്ച​​വ​​രി​​ൽ ഏ​​ഴു പേ​​ർ സി​​വി​​ലി​​യ​​ന്മാ​​രും ബാ​​ക്കി​​യു​​ള്ള​​വ​​ർ സു​​ര​​ക്ഷാ​​ സൈ​​നി​​ക​​രു​​മാ​​ണ്. 40 സു​​ര​​ക്ഷാ സൈ​​നി​​ക​​ർ ഉ​​ൾ​​പ്പെ​​ടെ 60 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

താ​​ലി​​ബാ​​നു​​മാ​​യി സ​​മാ​​ധാ​​ന ച​​ർ​​ച്ച​​യ്ക്കു സ​​ർ​​ക്കാ​​ർ ത​​യാ​​റെ​​ടു​​ക്കു​​ന്പോ​​ൾ ന​​ട​​ത്തു​​ന്ന ഇ​​ത്ത​​രം ആ​​ക്ര​​മ​​ണം അ​​പ​​ല​​പ​​നീ​​യ​​മാ​​ണെ​​ന്ന് അ​​ഫ്ഗാ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​ഷ്റ​​ഫ് ഗ​​നി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.