സൗദിയിൽ വീണ്ടും യുഎസ് സേനയെ വിന്യസിക്കുന്നു
സൗദിയിൽ വീണ്ടും  യുഎസ് സേനയെ  വിന്യസിക്കുന്നു
Sunday, July 21, 2019 1:19 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: സൗ​​​ദി​​​യി​​​ൽ വീ​​​ണ്ടും യു​​​എ​​​സ് സേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്കും. ഇ​​​റാ​​​ന്‍റെ ഭീ​​​ഷ​​​ണി വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി​​​ത്. പ​​​ദ്ധ​​​തി​​​ക്കു സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വ് അ​​​നു​​​മ​​​തി ന​​​ല്കി​​​യ​​​താ​​​യി സൗ​​​ദി സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

കു​​​വൈ​​​ത്തി​​​ൽ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്തി​​​യ ഇ​​​റാ​​​ക്കി​​​നെ നേ​​​രി​​​ടാ​​​നാ​​​യി യു​​​എ​​​സ് സേ​​​ന 1991ൽ ​​​സൗ​​​ദി​​​യി​​​ൽ താ​​​വ​​​ള​​​മ​​​ടി​​​ച്ചി​​​രു​​​ന്നു. യു​​​ദ്ധാ​​​ന​​​ന്ത​​​രം 2003ലാ​​​ണ് പി​​​ൻ​​​വാ​​​ങ്ങി​​​യ​​​ത്.

സൗ​​​ദി​​​യി​​​ലെ പ്രി​​​ൻ​​​സ് സു​​​ൽ​​​ത്താ​​​ൻ ബേ​​​സി​​​ൽ 500 ഭ​​​ട​​​ന്മാ​​​രെ​​​യും പേ​​​ട്രി​​​യ​​​റ്റ് വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​വും വി​​​ന്യ​​​സി​​​ക്കാ​​​നാ​​​ണ് യു​​​എ​​​സി​​​ന്‍റെ പ​​​ദ്ധ​​​തി. എ​​​ഫ്-22 സ്റ്റെ​​​ൽ​​​ത്ത് പോ​​​ർ വി​​​മാ​​​ന​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കാ​​​നും പ​​​ദ്ധ​​​തി​​​യു​​​ണ്ട്.


യു​​​എ​​​സ് സേ​​​ന​​​യു​​​ടെ സെ​​​ൻ​​​ട്ര​​​ൽ ക​​​മാ​​​ൻ​​​ഡ് ഖ​​​ത്ത​​​റി​​​ലെ അ​​​ൽ ഉ​​​ദെ​​​യ്ദ് എ​​​യ​​​ർ​​​ബേ​​​സ് ആ​​​സ്ഥാ​​​ന​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ബ​​​ഹ്റി​​​ൻ കേ​​​ന്ദ്ര​​​മാ​​​ക്കി അ​​​ഞ്ചാം ക​​​പ്പ​​​ൽ​​​പ്പ​​​ട​​​യു​​​മു​​​ണ്ട്.
ഇ​​​റാ​​​നെ ചെ​​​റു​​​ക്കാ​​​നാ​​​യി വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യും ബി52 ​​​ബോം​​​ബ​​​റു​​​ക​​​ളും യു​​​എ​​​സ് നേ​​​ര​​​ത്തേ ഗ​​​ൾ​​​ഫി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.