ഇറാന്‍റെ എണ്ണടാങ്കർ സൗദി വിട്ടുകൊടുത്തു
ഇറാന്‍റെ എണ്ണടാങ്കർ  സൗദി വിട്ടുകൊടുത്തു
Monday, July 22, 2019 12:31 AM IST
ടെ​​​ഹ്റാ​​​ൻ: ജി​​​ദ്ദ തു​​​റ​​​മു​​​ഖ​​​ത്ത് ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​രു​​​ന്ന ഹാ​​​പ്പി​​​ന​​​സ് 1 ടാ​​​ങ്ക​​​ർ സൗ​​​ദി അ​​​ധി​​​കൃ​​​ത​​​ർ വി​​​ട്ടു​​​ത​​​ന്നെ​​​ന്നും ക​​​പ്പ​​​ൽ ഇ​​​പ്പോ​​​ൾ ഇ​​​റാ​​​നി​​​ലേ​​​ക്ക് വ​​​രു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​റാ​​​ൻ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് എ​​​സ്‌​​​ലാ​​​മി പ​​​റ​​​ഞ്ഞു.

എ​​​ൻജിൻ ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മേ​​​യി​​​ൽ ക​​​പ്പ​​​ൽ ജി​​​ദ്ദ​​​യി​​​ൽ അ​​​ടു​​​ക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യ​​​ത്. ജി​​​ദ്ദ പോ​​​ർ​​​ട്ട് അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് ക​​​പ്പ​​​ൽ ന​​​ന്നാ​​​ക്കി​​​യ വ​​​ക​​​യി​​​ൽ ഒ​​​രു കോ​​​ടി ഡോ​​​ള​​​ർ കൊ​​​ടു​​​ത്തെ​​​ന്ന് ഇ​​​റാ​​​ൻ അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​മി​​​ല്ല.


സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡും ഒ​​​മാ​​​നും ഇ​​​ട​​​പെ​​​ട്ടു ന​​​ട​​​ത്തി​​​യ കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ക​​​പ്പ​​​ൽ വി​​​ട്ടു​​​കി​​​ട്ടി​​​യ​​​തെ​​​ന്ന് ഇ​​​റാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് അ​​​ബ്ബാ​​​സ് മൗ​​​സ​​​വി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.